Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ മേയ്​ 29 വരെ...

ലോക്​ഡൗൺ മേയ്​ 29 വരെ നീട്ടി തെലങ്കാന 

text_fields
bookmark_border
k chandrasekhar Rao
cancel

ഹൈദരാബാദ്​: സംസ്ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്​ഡൗൺ മേയ്​ 29 വരെ നീട്ടുമെന്ന്​ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഇന്ന്​ വൈകീട്ട്​ നടന്ന മന്ത്രിസഭായോഗത്തിലാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനിച്ചത്​. ​േലാക്​ഡൗൺ തുടരാനാണ്​ ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. 

തെലങ്കാനയിൽ നിലവിൽ ആറു ജില്ലകൾ റെഡ്​ സോണുകളാണ്​. 18 ഓറഞ്ച്​​ സോണുകളും ഒമ്പത്​ ഗ്രീൻ സോണുമുണ്ട്​. റെഡ്​ സോണായ മൂന്നു ജില്ലകളിൽ കോവിഡ്​ വ്യാപന നിരക്ക്​ rവള​രെ കൂടുതലാണ്​. 

കേന്ദ്രസർക്കാർ റെഡ്​ സോണുകളിൽ കൂടി കടകൾ തുറക്കാമെന്ന്​ അറിയിച്ചിരുന്നു. എന്നാൽ അത്​ നിലവിലുള്ള അവസ്ഥ വഷളാക്കും. അതിനാൽ ഹൈദരാബാദ്​, മെദ്​​കൽ, സൂര്യപേട്ട്​, വിക്രാബാദ്​ എന്നിവിടങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകികില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. 

തെലങ്കാനയിൽ 1096 ​പേർക്കാണ്​ കോവിഡ് ​സ്ഥിരീകരിച്ചിടുള്ളത്​. വൈറസ്​ ബാധയെ തുടർന്ന്​ 29 പേർ മരിക്കുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganaindia newsCoronaviruslockdown#Covid19
News Summary - Coronavirus Lockdown In Telangana Till May 29- India news
Next Story