കോവിഡ് 19 -ഇറ്റലിയിൽ കുടുങ്ങി ഇന്ത്യൻ വിദ്യാർഥികൾ
text_fieldsജയ്പൂർ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വടക്കൻ ഇറ്റലിയിൽ 85ഓളം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നു. എത്രയും വേഗം നാട്ടിലെത്തിക്കാൻ സഹായമഭ്യർഥിച്ച് ഇവർ സന്ദേശം അയച്ചു.
വടക്കൻ ഇറ്റലിയിലെ പാവിയ സർവകലാശാലയിെല വിദ്യാർഥികളാണ് കുടുങ്ങി കിടക്കുന്നത്. നേരത്തേ പാവിയ സർവകലാശാലയിലെ എൻജിനീയറിങ് വിഭാഗത്തിലെ അനധ്യാപക ജീവനക്കാരിക്ക് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണ ബാധെയ തുടർന്ന് 15പേർ ഇറ്റലിയിൽ മരിച്ചിരുന്നു.
ചില വിദ്യാർഥികൾ രാജ്യത്തേക്ക് മടങ്ങാനായി വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ കൊറോണ ഇറ്റലിയിൽ പടർന്നതിനെ തുടർന്ന് വിമാനം റദ്ദ് ചെയ്തു. പാവിയ സർവകലാശാലയിലെ ഏകദേശം 15ഓളം ജീവനക്കാർ വീടിനുള്ളിൽ നിരീക്ഷണത്തിലാണ്. ഇത് ഇന്ത്യൻ വിദ്യാർഥികളിൽ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.