ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ജേർണലിസ്റ്റ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsന്യൂയോർക്ക്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ-അമേരിക്കൻ മാധ്യമപ്രവർത്തകൻ ബ്രഹ്മ് കാഞ്ചിഭ ോട്ല മരിച്ചു. ഇന്ത്യൻ വാർത്താ ഏജൻസിയായ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യക്ക് ഉൾപ്പെടെ നിരവധി മാധ്യമങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ബ്രഹ്മ്. കോവിഡ് ബാധയെ തുടർന്ന് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മാർച്ച് 23 മുതൽ ഇദ്ദേഹത്തിന് േകാവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ രോഗം അധികമാവുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ തിങ്കളാഴ്ച അർധരാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
66 കാരനായ ബ്രഹ്മ് കാഞ്ചിഭോട്ല 28 വർഷമായി അമേരിക്കയിലാണ്. 2001 മുതൽ 2006 വരെ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ സീനിയർ കറസ്പോണ്ടൻറ് ആയിരുന്നു. 2007 മുതൽ മെർജർ മാർക്കറ്റ്സ് എന്ന സാമ്പത്തികകാര്യ ജേർണലിെൻറ കണ്ടൻറ് എഡിറ്ററായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ ന്യൂജേഴ്സിയിലും ന്യൂയോർക്കിലും വൈറസ് ബാധ കണ്ടെത്തിയ നിരവധി ഇന്ത്യൻ വംശജർ ചികിത്സയിലാണ്. ന്യൂയോർക്കിൽ 142,384 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 122,315 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 5,489 പേർ മരിച്ചു.
ന്യൂജേഴ്സിയിൽ 44,416 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1232 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
അമേരിക്കയിൽ ഇതുവരെ 12,854 പേർ കോവിഡ് ബാധിച്ച് മരിച്ചു. നാലു ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.