വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങണമെന്ന് ജാമിഅ മില്ലിയ
text_fieldsന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങുന്ന കാര്യം പരിഗണിക്കണമെന്ന് ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല.
നഗരത്തിൽ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ, ജാമിഅയിലെ ലൈബ്രറി, മെസ്, കാൻറീനുകൾ തുടങ്ങി കൂട്ടം കൂടുന്ന സ്ഥലങ്ങൾ അടച്ചിടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾ വിഷയത്തിൻെറ ഗൗരവം മനസ്സിലാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഭൂരിഭാഗം സർവകലാശാലകളും മുൻകരുതലിൻെറ ഭാഗമായി അടച്ചുപൂട്ടിയിട്ടുണ്ട്. നിലവിലെ അപകടകരമായ അവസ്ഥയിൽ മുൻകരുതൽ നടപടികൾ കൈക്കൊള്ളുകയെന്നത് സർവകലാശാലക്ക് സാധിക്കാത്ത കാര്യമാണെന്നും ജാമിഅ മില്ലിയ വ്യക്തമാക്കി. വീട്ടിലേക്ക് പോകുമ്പോൾ വിദ്യാർഥികൾ അവരവരുടെ മുറികൾ പൂട്ടിയ ശേഷം ചുമതലയുള്ള വാർഡനെ വിവരമറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.