കൊറോണ പേടി: നോയിഡയിലെ രണ്ടു സ്കൂളുകൾ അടച്ചിട്ടു
text_fieldsനോയിഡ: കോവിഡ് 19 സംശയത്തെ തുടർന്ന് നോയിഡയിലെ രണ്ടു സ്കൂളുകൾ അടച്ചിട്ടു. രണ്ടു കുട്ടികളുടെ രക്തം വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഡൽഹിയിൽ കൊറോണ വൈറസ് ബാധിച്ച വ്യക്തി സ്കൂളിലെ കുട്ടികളോടൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
സ്കൂൾ അണുവിമുക്തമാക്കുന്നതിനായാണ് ചൊവ്വാഴ്ച അടച്ചിട്ടത്. സ്കൂളിലെത്തിയ വിദ്യാർഥികളെ രക്ഷിതാക്കളെ വിളിപ്പിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് സ്കൂൾ സന്ദർശിച്ചതായി ഗൗതം ബുദ്ധ നഗർ സി.എം.ഒ ഡോ. അനുരാഗ് ഭാർഗവ് അറിയിച്ചു. കൂടാതെ കൊറോണയെ സംബന്ധിച്ച പരിഭ്രാന്തി വേണ്ടെന്നും വ്യാജവാർത്തകളിൽ വീഴരുതെന്നും സി.എം.ഒ അറിയിച്ചു.
ഡൽഹിയിൽ കൊറോണ ബാധിച്ച വ്യക്തിയുടെ വീടിൻെറ സമീപത്തെ സ്കൂളും അടച്ചിട്ടു. ഏതെങ്കിലും തരത്തിൽ വൈറസ് പടരുന്നത് തടയാനായാണ് സ്കൂൾ അടച്ചതെന്ന് അധികൃതർ അറിയിച്ചു. മാർച്ച് ഒമ്പതുവരെ സ്കൂൾ അണുവിമുക്തമാക്കുന്നതിനായി അടച്ചിടും. ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് ഇമെയിൽ അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.