കോവിഡ്: 20,000ത്തോളം കാറുകളിൽ സുരക്ഷാ കവചമൊരുക്കാൻ ഊബർ
text_fieldsന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ടാക്സി കാർ സേവന ദാതാക്കളായ ഊബർ 20,000ത്തോളം കാറുകളിൽ കോവിഡ് സുരക്ഷാ കവചമൊരുക്കും. കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിലാണ് കർശന സുരക്ഷാ മാനദണ്ഡമൊരുക്കാൻ ഊബർ രംഗത്തുവന്നത്. ഡ്രൈവറെയും യാത്രികരെയും വേർതിരിക്കുന്ന ഈ കവചം നിലവിൽ തെരഞ്ഞെടുത്ത 8000ത്തോളം കാറുകളിൽ സ്ഥാപിച്ചതായി ഊബർ അറിയിച്ചു.
പ്ലാസ്റ്റിക് കവർ ഉപയോഗിച്ചുള്ള കവചം ഊബർ തന്നെയാണ് വാഹനങ്ങളിൽ ഘടിപ്പിച്ചു നൽകുന്നത്. കോവിഡ് ഭീതി കാരണം യാത്രികർ ടാക്സികളെ ആശ്രയിക്കാൻ വിമുഖത കാണിച്ചതോടെയാണ് ഇത്തരം സുരക്ഷാ ക്രമീകരവുമായി ഊബർ തന്നെ രംഗത്തുവന്നത്.
ഇത്തരം സുരക്ഷാക്രമീകരണം ഏർപ്പെടുത്തുന്നതോടെ കൂടുതൽ കസ്റ്റമേഴ്സിനെ ലഭ്യമാവുമെന്നും ആളുകളുടെ ആശങ്ക ഒരു പരിധി വരെ ഒഴിയുമെന്നും ഊബർ പ്രതീക്ഷിക്കുന്നു. ഇത് യാത്രികർക്കും ഡ്രൈവർക്കും ഒരുപോലെ സഹായകമാവുമെന്നാണ് ഊബർ വിലയിരുത്തുന്നത്. രാജ്യത്ത് 3 മില്യൺ മാസ്ക്, രണ്ട് ലക്ഷത്തോളം സാനിറ്റൈസർ, അണുനശീകരണി എന്നിവയും വിതരണം ചെയ്തിട്ടുണ്ടെന്ന് അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.