Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിന്‍റെ...

കോവിഡ്​ വാക്​സിന്‍റെ വില പ്രഖ്യാപിച്ച്​ നിർമാതാക്കൾ; സ്വകാര്യ വിപണിയിൽ ഇരട്ടിയാകും

text_fields
bookmark_border
കോവിഡ്​ വാക്​സിന്‍റെ വില പ്രഖ്യാപിച്ച്​ നിർമാതാക്കൾ; സ്വകാര്യ വിപണിയിൽ ഇരട്ടിയാകും
cancel

ഡൽഹി: ആസ്​ട്ര സെനിക്കയും ഒക്​സ്​ഫോർഡ്​ യൂനിവേഴ്​സിറ്റിയും ചേർന്ന്​ വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍റെ വില വെളിപ്പെടുത്തി നിർമാതാക്കൾ. ലോകത്തിലെ ഏറ്റവും വലിയ വാക്​സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്​ 'കോവിഷീൽഡ്'​ വാക്​സിൻ നിർമിക്കുന്നത്​. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ പൂനവാലയാണ്​ വാക്​സിന്‍റെ ഏകദേശ വില പുറത്തുവിട്ടത്​. സർക്കാരിന് 219 മുതൽ 292 രൂപക്ക്​ വാക്​സിൻ നൽകുമെന്ന്​ അദ്ദേഹം പറഞ്ഞു.


സ്വകാര്യ വിപണിയിൽ വാക്​സിന്​ 438 മുതൽ 584 രൂപവരെ വിലവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം 50 ദശലക്ഷം ഡോസ്​ വാക്​സിൻ നിർമിച്ചതായും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പറയുന്നു. കോവിഷീൽഡ് വാക്​സിൻ ആദ്യം ഇന്ത്യൻ സർക്കാരിനും പിന്നീട്​ ജി.എ.വി.ഐ (വാക്സിനുകൾക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള ആഗോള കൂട്ടായ്​മ) രാജ്യങ്ങൾക്കുമാകും നൽകുക. കംബോഡിയ, കാമറൂൺ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്​,ഛാഡ്​, കൊറിയ തുടങ്ങിയ രാജ്യങ്ങളാണ്​ ജി.എ.വി.ഐ രാജ്യങ്ങൾ. ലോകത്തെ ദരിദ്ര രാജ്യങ്ങൾക്ക്​ വാക്​സിനുകൾ നൽകുന്നതിന്​ ഉണ്ടാക്കിയിട്ടുള്ള കൂട്ടായ്​മയാണ് ജി.എ.വി.ഐ.

ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്​ സിറിയ, താജിക്കിസ്ഥാൻ, ടാൻസാനിയ, ടോഗോ, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, യെമൻ തുടങ്ങി 50ലധികം രാജ്യങ്ങൾ ഈ കൂട്ടായ്​മയിലുണ്ട്​. രാജ്യത്ത് അടിയന്തര ഉപയോഗത്തിന്​ കോവിഷീൽഡിനും ഭാരത് ബയോടെക്കിന്‍റെ കോവാക്സിനും ഇന്ത്യൻ ഡ്രഗ്​ റെഗുലേറ്റർ ഞായറാഴ്ച അനുമതി നൽകിയിരുന്നു. വാക്സിൻ താങ്ങാവുന്ന വിലക്ക്​ എല്ലാവർക്കും ലഭ്യമാക്കണമെന്നാണ്​ ആഗ്രഹിക്കുന്നതെന്നും ഇന്ത്യാ സർക്കാർ വലിയ അളവിൽ മരുന്ന്​ വാങ്ങുമെന്നാണ്​ കരുതുന്നതെന്നും അദാർ പൂനവാല പറഞ്ഞു.

ഒരു മാസത്തിൽ 100 ​​ദശലക്ഷം (10 കോടി) വാക്​സിൻ ഡോസുകൾ നിർമിക്കുമെന്നും ഏപ്രിലിൽ ഇത് ഇരട്ടിയാക്കുമെന്നാണ്​ വാക്​സിൻ കമ്പനികൾ പറയുന്നത്​. 2021 ജൂലൈയ്‌ക്ക് മുമ്പ് 300 ദശലക്ഷം ഡോസുകൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. വാക്​സിൻ നൽകുന്നതിൽ മുൻനിര ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും മുൻഗണന നൽകാനാണ്​ സർക്കാർ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineCO Vaccine​Covid 19covishield
Next Story