രാജ്യത്ത് 18 സംസ്ഥാനങ്ങളിൽ ജനിതകമാറ്റം വന്ന വൈറസ്; 10,787 സാംപിളുകളിൽ 736 യു.കെ വകഭേദം
text_fieldsന്യൂഡൽഹി: രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ ഇരട്ട ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസിന്‍റെ (ഡബിൾ മ്യൂട്ടന്‍റ് വേരിയന്‍റ്) സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്ക് പുറമേയാണിത്.
വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന നിരക്ക് വർധിക്കുന്നതുമായി പുതിയ വകഭേദങ്ങൾക്ക് ബന്ധമുണ്ടോയെന്ന കാര്യം ഇപ്പോൾ പറയാനാവില്ല. രോഗപ്പകർച്ചാ പഠനങ്ങളും ജനിതക പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകൾ പരിശോധിച്ചപ്പോൾ ജനിതക മാറ്റം സംഭവിച്ച 771 സാംപിളുകളാണ് കണ്ടെത്തിയത്. ഇതിൽ 736 എണ്ണവും കൊറോണ വൈറസിന്‍റെ യു.കെ വകഭേദമാണ്. 34 ദക്ഷിണാഫ്രിക്കൻ വകഭേദം, ഒരു ബ്രസീലിയൻ വകഭേദം എന്നിവയാണ് കണ്ടെത്തിയത്. 18 സംസ്ഥാനങ്ങളിൽ നിന്നായാണ് ഇവ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഒരിടവേളക്ക് ശേഷം കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച 47,262 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 275 പേർ മരിക്കുകയും ചെയ്തു. 132 ദിവസത്തിനിടയിലെ ഏറ്റവുമുയർന്ന രോഗവ്യാപന നിരക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.