ഫോൺ വിളിക്കുേമ്പാൾ ചുമ; വൈറലായി വൈറസ് ബോധവത്കരണ സന്ദേശം
text_fieldsന്യൂഡൽഹി: ഓരോ ഫോൺകോളിന് മുന്നോടിയായും ചുമയുടെ ശബ്ദവും പിന്നീട് വിശദമായൊരു ബോധവത്കരണ സന്ദേശവും കേൾക്കുന്നില ്ലേ. ആദ്യമാദ്യം കേട്ടവരൊക്കെ ഒന്നമ്പരന്നെങ്കിലും പിന്നീട് എല്ലാർക്കും കാര്യം മനസിലായി. കൊറോണ പ്രതിരോധ പ ്രവർത്തനങ്ങളുടെ ഭാഗമായി ടെലികോം കമ്പനികളുമായി ചേർന്ന് ഓരോ ഫോൺവിളികളിലും ശബ്ദസന്ദേശം കോളർട്യൂണായി ന ൽകുകയായിരുന്നു. പ്രീ കോളർട്യൂണായാണ് ടെലികോം സേവനദാതാക്കൾ ഈ സന്ദേശം കൈമാറുന്നത്.
കൊറോണ വൈറസ് പടരുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയും. ചുമ അല്ലെങ്കില്‍ തുമ്മല്‍ സമയത്ത് ഒരു തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. തുടര്‍ച്ചയായി സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. മുഖമോ കണ്ണോ മൂക്കോ സ്പര്‍ശിക്കരുത്. ആര്‍ക്കെങ്കിലും ചുമ, പനി, ശ്വാസംമുട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവരില്‍നിന്നും ഒരു മീറ്റര്‍ അകലം പാലിക്കുക. ആവശ്യമെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം ഉടന്‍തന്നെ സന്ദർശിക്കുക എന്നതാണ് സന്ദേശം.
സന്ദേശം കേൾപ്പിച്ചശേഷമായിരിക്കും കോൾ വിളി സാധ്യമാകുക. ടെലിവിഷൻ, ഇൻറർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തവർക്കായാണ് ഇത്തരത്തിലൊരു ബോധവൽക്കരണ കാമ്പയിൽ തുടങ്ങിയത്. ആദ്യമായി ജിയോ, ബി.എസ്.എൻ.എൽ നെറ്റ്വർക്കുകളായിരുന്നു ഈ ബോധവൽക്കരണ പരിപാടിയിൽ പങ്കാളിയായത്. പിന്നീട് വോഡഫോൺ, എയർടെൽ തുടങ്ങിയ നെറ്റ്വർക്കുകളിലേക്കും ഇവ വ്യാപിപ്പിച്ചു.
എന്നാൽ ചുമക്കുന്ന ശബ്ദത്തോടെ തുടങ്ങുന്ന ഈ സന്ദേശം പലപ്പോഴും അരോചകവും അവസരോചിതവുമാകുന്നുവെന്നാണ് പലരുടെയും അഭിപ്രായം. അത്യാവശ്യ ഫോൺവിളികൾക്കിടയിലെ ഈ സന്ദേശം ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് ഉപഭോക്താക്കൾ പറയുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് സന്ദേശം ലഭിക്കുക. മറ്റു പ്രാദേശിക ഭാഷകളിൽ സന്ദേശം ലഭ്യമാകുകയാണെങ്കിൽ ഉപകാരപ്പെടുമായിരുന്നു എന്നാണ് ഭൂരിപക്ഷ അഭിപ്രായം.
അതേസമയം കോളർട്യൂൺ ഒഴിവാക്കാൻ വഴിയുണ്ടെന്നും സേവനദാതാക്കൾ പറയുന്നു. കോൾ ചെയ്തതിന് ശേഷം വൈറസ് സന്ദേശം കേട്ടയുടനെ കീപാഡിൽ ഹാഷ് അല്ലെങ്കിൽ ഒന്ന് അമർത്തുക. സന്ദേശം മാറി പതിവ് കോളർട്യൂൺ എത്തും. സ്ഥിരമായി ഇവ ഒഴിവാക്കാൻ കഴിയില്ല. ഓരോ തവണ ഫോൺ വിളിക്കുേമ്പാഴും ഇത്തരത്തിൽ ചെയ്യേണ്ടിവരും. നിലവിൽ ചില ടെലിഫോൺ നെറ്റ്വർക്കുകൾ ബോധവൽക്കരണ സന്ദേശം ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.