ഹോം ക്വാറൻറൈൻ ലംഘിക്കുന്ന രോഗിക്കും ബന്ധുക്കൾക്കും പിഴ ചുമത്താൻ തീരുമാനം
text_fieldsചെന്നൈ: ഹോം ക്വാറൻറൈൻ നിയമങ്ങൾ ലംഘിക്കുന്ന കോവിഡ് രോഗികൾക്കും ബന്ധുക്കൾക്കും പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ. ബന്ധുക്കൾ വീണ്ടും നിയമം ലംഘിച്ചാൽ അവരെ കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റുമെന്ന് ജി.സി.സി കമ്മീഷണർ ഗഗൻദീപ് സിംഗ് ബേദി പറഞ്ഞു,
കോവിഡ് -19 പോസിറ്റീവായ രോഗികളും അവരുടെ കുടുംബാംഗങ്ങളും വീടുകളിൽ നിന്ന് പുറത്തുകടക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കൊറോണ വ്യാപനത്തിന് കാരണമാകും.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നിരീക്ഷിക്കാനും നടപടിയെടുക്കാനും ചെന്നൈ കോർപ്പറേഷൻ ഓരോ മേഖലയ്ക്കും രണ്ട് നിരീക്ഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൊറോണ വൈറസിനെതിരായ സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ഈ സംഘം ഷോപ്പുകൾ നിരീക്ഷിക്കും.
ഇതിനുപുറമെ കോവിഡ് 19 രോഗികൾക്ക് ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നൽകുന്നതിന് 2000 ത്തിലധികം സന്നദ്ധപ്രവർത്തകരെയും ജി.സി.സി നിയോഗിച്ചിട്ടുണ്ട്. അതിനാൽ രോഗികളും ബന്ധുക്കളും പുറത്തിറങ്ങേണ്ട ആവശ്യമില്ലെന്നും ജി.സി.സി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.