വൈസ് പ്രിൻസിപ്പലിെൻറ മർദ്ദനം; വിദ്യാർഥിക്ക് കാഴ്ച നഷ്ടമായി
text_fieldsലക്നോ: സ്കൂൾ അസംബ്ളിയിൽ ബാഗ് തൂക്കി നിന്നു എന്ന കാരണത്തിന് വിദ്യാർഥിക്ക് വൈസ് പ്രിൻസിപ്പലിെൻറ ക്രൂര മർദനം. മർദനത്തെ തുടർന്ന് വിദ്യാർഥിയുടെ വലത് കണ്ണിെൻറ കാഴ്ച നഷ്ടമായി. അലഹബാദ് സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാർഥി സെർവൻ ടെറൻസിനാണ് ക്രൂര മർദനം ഏൽക്കേണ്ടി വന്നത്. ടെറൻസ് ഇപ്പോൾ ലക്നോയിലെ ആശുപത്രിയിൽ ചികിൽസയിലാണ്.
മെയ് ഒമ്പതിനാണ് സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാർഥിയായ സെർവൻ ടെറൻസ് സ്കൂൾ ബാഗ് തൂക്കി രാവിലത്തെ അസംബ്ളിയിൽ പെങ്കടുത്തത്. ഇതു കണ്ട് ടെറൻസിനടുത്തെത്തിയ വൈസ് പ്രിൻസിപ്പൽ ലെസ്ലി കോട്ടിനോ കൈയിലുണ്ടായിരുന്ന ബാറ്റൺ ഉപയോഗിച്ച് മർദിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലക്നോ പൊലീസ് കേസ് രജിസ്ട്രാർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.