അഴിമതിയിൽ കർണാടക മുന്നിൽ ആന്ധ്രയും തമിഴ്നാടും തൊട്ടടുത്ത്; കേരളം പിന്നിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നാലു വർഷത്തിനിടെ അഴിമതിയുടെ കാര്യത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ അഴിമതി കൊടികുത്തിവാഴുന്നതായി പഠന റിപ്പോർട്ട്. കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങൾ അഴിമതിയിൽ മുന്നിൽനിൽക്കുേമ്പാൾ കേരളം പൊതുവെ പിന്നിലാണെന്നാണ് സെൻറർ ഫോർ മീഡിയ സ്റ്റഡീസിെൻറ (സി.എം.എസ്) പുതിയ സർവേയിലെ കണ്ടെത്തൽ.
സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിന് കർണാടകയിലെ 77 ശതമാനം പേർ അഴിമതിക്ക് വിധേയമായപ്പോൾ ആന്ധ്രപ്രദേശിൽ ഇത് 74 ശതമാനവും തമിഴ്നാട്ടിൽ 68 ശതമാനവുമാണ്. മഹാരാഷ്ട്ര 57, ജമ്മു-കശ്മീർ 44, പഞ്ചാബ് 42 എന്നിങ്ങനെയാണ് അഴിമതി ശതമാനം.
നിതി ആയോഗ് അംഗം വിവേക് ദിബ്രോയ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 20 സംസ്ഥാനങ്ങളിലെ 200േലറെ ഗ്രാമ-നഗര പ്രദേശങ്ങളിലെ 3000 വീടുകൾ കേന്ദ്രീകരിച്ചാണ് വിവരശേഖരണം നടത്തിയത്.
നയരൂപവത്കരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന നിതി ആയോഗിന് അഴിമതി തടയുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുമെന്ന് സി.എം.എസ് ചെയർമാൻ എൻ. ഭാസ്കര റാവു പറഞ്ഞു. 2005ൽ അഴിമതിയിൽ മുന്നിൽനിന്നത് ബിഹാർ, ജമ്മു-കശ്മീർ, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട് സംസ്ഥാനങ്ങളായിരുന്നു.
സർക്കാർ സേവനം കിട്ടുന്നതിന് ‘അഴിമതി’ വളരെ കുറഞ്ഞ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ഹിമാചൽപ്രദേശിൽ മൂന്നു ശതമാനവും കേരളത്തിൽ നാലു ശതമാനവും ഛത്തിസ്ഗഢിൽ 13 ശതമാനവുമാണ് അഴിമതിയുടെ ഇരകൾ.
ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ അഴിമതിയുടെ തോത് പൊതുവെ കുറഞ്ഞതായി സർവേയിൽ പെങ്കടുത്ത ഭൂരിഭാഗം ആളുകളും വെളിപ്പെടുത്തി. എന്നാൽ, 12 ശതമാനം പേർ അഭിപ്രായപ്പെട്ടത് അഴിമതി കൂടിയെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.