ഉദ്യോഗസ്ഥ അഴിമതി കേസ്: ഹോട്ടലിൽ ഒളിപ്പിച്ച രണ്ടുകോടി കൂടി കണ്ടെത്തി
text_fieldsന്യൂഡൽഹി: റെയിൽവേ ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ സി.ബി.ഐ നടത്തിയ പരിേശാധനയിൽ 2.04 കോടി രൂപകൂടി കണ്ടെത്തി. കേസിൽ കുറ്റാരോപിതരായ എ.ബി.സി.ഐ ഇൻഫ്രാസ്ട്രക്ചറിെൻറ ഉദ്യോഗസ്ഥർ ഒളിപ്പിച്ചുവെച്ചതായിരുന്നു ഈ തുകയെന്ന് സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു.
തെക്കൻ ഡൽഹിയിലെ കൈലാഷ് കോളനിയിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിെൻറ പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് പണവും രേഖകളും മറ്റൊരിടത്തേക്ക് മാറ്റിയതായി അന്വേഷണ സംഘത്തിെൻറ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് ഹോട്ടലിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ 2.04 കോടി രൂപ കണ്ടെടുത്തതെന്ന് സി.ബി.ഐ വക്താവ് ആർ.സി. ജോഷി പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട് കണ്ടെടുക്കുന്ന തുകയുടെ മൂല്യം 4.43 കോടി കവിഞ്ഞു.
വടക്കുകിഴക്കൻ അതിർത്തി റെയിൽവേയിെല (എൻ.എഫ്.ആർ) ഉന്നത ഉദ്യോഗസ്ഥർ എ.ബി.സി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. സംഭവത്തിൽ എൻ.എഫ്.ആർ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം.എസ്. ചൗഹാനെ സി.ബി.ഐ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഡൽഹി, അസം, ത്രിപുര, പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ് തുടങ്ങി 24 ഇടങ്ങളിൽ നടത്തിയ പരിേശാധനയിൽ 2.39 കോടി രൂപ കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.