അഴിമതി കൂടുതൽ യു.പി.എ ഭരണകാലത്ത്- ജെയ്റ്റ്ലി
text_fieldsമുംബൈ: അഴിമതി കൂടുതൽ നടന്നത് യു.പി.എ സർക്കാരിെൻറ ഭരണക്കാലത്താണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി . കള്ളപണത്തിനെതിരെ ഒരു നടപടിയും എടുക്കാത്ത സർക്കാരാണ് യു.പി.എ സർക്കാർ. അത് കൊണ്ട് തന്നെ മോദി സർക്കാർ അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയും നടപടികൾ എടുക്കുേമ്പാൾ ഇവർക്കുണ്ടാവുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാവുന്നതാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട നടപടികൾ പെെട്ടന്ന് തന്നെ പൂർത്തിയാക്കും. ഭാവിയിലെ ഇടപാടുകൾ മുഴുവൻ ഡിജിറ്റൽ രീതിയിലായിരിക്കുമെന്നും ഇത് പൂർണ്ണമായും നികുതി വിധേയമായിരിക്കുമെന്നും ജെയ്റ്റലി പറഞ്ഞു.
പാർലമെൻറിൽ സർക്കാർ ഇൗ വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറാെണന്നും നോട്ട് പിൻവലിക്കൽ തീരുമാനത്തിൽ സർക്കാരിനൊപ്പം പ്രതിപക്ഷവുമുണ്ടാകണമെന്നും ജെയ്റ്റ്ലി അഭ്യർത്ഥിച്ചു. ഇനി കള്ളപണം ശേഖരിച്ച് വെക്കുന്നവർ കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്നും ജെയ്റ്റിലി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.