കല്‍ക്കരിപ്പാടം അഴിമതി; മുന്‍ എം.പി അടക്കം ഏഴുപേര്‍ക്ക് എതിരെ കുറ്റം ചുമത്തി
text_fieldsന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടിലെ അഴിമതി ആരോപണത്തില്‍ മുന്‍ രാജ്യസഭാ എം.പി വിജയ് ദാര്‍ദ, മുന്‍ ഖനി സെക്രട്ടറി എച്ച്.സി. ഗുപ്ത എന്നിവര്‍ അടക്കം ഏഴുപേര്‍ക്കെതിരെ സി.ബി.ഐ പ്രത്യേക കോടതി കുറ്റം ചുമത്തി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രത്യേക ജഡ്ജി ഭരത് പരാശര്‍ ചുമത്തിയത്.
ലോക്മത് ഗ്രൂപ്പിന്‍െറ ചെയര്‍മാന്‍ ദാര്‍ദ, ജെ.എല്‍.ഡി യവത്മാല്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് അനുവദിച്ച ഛത്തിസ്ഗഢിലെ കല്‍ക്കരിപ്പാടം അനധികൃതമായി സ്വന്തമാക്കാന്‍ ശ്രമിച്ചു എന്ന് കോടതി അറിയിച്ചു. രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കെ.എസ്. ക്രോഫ, കെ.സി. സമരിയ എന്നിവരും കുറ്റം ചുമത്തിയവരില്‍പെടും.
കേസില്‍ 2014 ഡിസംബര്‍ 20ന് സി.ബി.ഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തിരസ്കരിച്ച കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഖനി വിവാദ സമയത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധം മുന്‍ എം.പി കത്ത് എഴുതി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.