ആത്മഹത്യക്കുരുക്കിൽ നിന്ന് നവവധു ജീവിതത്തിലേക്ക്
text_fieldsജയ്പുർ: ‘ജീവിതം മതിയായി, ഞാൻ മരിക്കാൻ പോകുകയാണ്’; പൊലീസ് ഹെൽപ്ലൈനിലെ കൗൺസലർ ദമ്പതികളോട് വിഡിയോ കോളിലൂടെ 23കാരിയായ യുവതി പറഞ്ഞു. പിന്നീടുള്ള കാഴ്ച കണ്ട് കൗൺസലർമാരായ ഗ്യാനേന്ദ്ര പുരോഹിതും ഭാര്യ മോണിക്കയും ഞെട്ടി. യുവതി കട്ടിലിൽ കയറിനിന്നു. ദുപ്പട്ടകൊണ്ട് കുരുക്കുണ്ടാക്കി കഴുത്തിൽ മുറുക്കി. എന്നിട്ട് തെൻറ പീഡനകഥ മൂക-ബധിരയായ ആ നവവധു ആംഗ്യഭാഷയിൽ പറയാൻ തുടങ്ങി. കുരുക്കുമുറുകാൻ നിമിഷങ്ങൾ ബാക്കി... യുവതിയെക്കൊണ്ട് സംസാരം ദീർഘിപ്പിച്ച് പുരോഹിതും മോണിക്കയും പൊലീസിൽ വിവരമറിയിച്ചു, അവർ ഉടനെ വീട്ടിലെത്തി യുവതിയെ രക്ഷിച്ചു.
രാജസ്ഥാനിലെ ഹനുമാൻഗഢ് ജില്ലയിലാണ് പിതാവിെൻറയും ഭർത്താവിെൻറയും പീഡനത്തിനിരയായ യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഒാൺലൈൻ വഴിയാണ് യുവതി പുരോഹിതിനെയും മോണിക്കയെയും ബന്ധെപ്പട്ടത്. ഇേന്ദാറിൽ പൊലീസിെൻറ മുക-ബധിര ഹെൽപ്ലൈനിൽ കോഒാഡിനേറ്ററാണ് പുരോഹിത്.
ജീവിതം മതിയായെന്നു പറഞ്ഞ് യുവതി ദിവസങ്ങൾക്കുമുമ്പ് ഇവരെ വിളിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വീണ്ടും വിഡിയോ കോളിലൂടെ പുരോഹിതിനെ വിളിച്ചു. കുരുക്ക് കഴുത്തിലിട്ടാണ് യുവതി സംസാരം തുടങ്ങിയത്. പിതാവ് ചെറുപ്പം മുതൽ ലൈംഗികമായി പീഡിപ്പിക്കുകയാണ്. വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവിെൻറ പീഡനവും. വിഷാദരോഗിയായി മാറിയ തനിക്ക് മരണമല്ലാതെ മറ്റൊരു വഴിയില്ല. ജോധ്പുർ സ്വദേശികളായ യുവതിയെയും സഹോദരിയെയും മാർച്ച് പത്തിനാണ് ഹനുമാൻഗഢ് സ്വദേശികളായ സഹോദരന്മാർ വിവാഹം കഴിച്ചത്.
യുവതി വിളിക്കുേമ്പാൾ പുരോഹിത് മുംബൈയിലായിരുന്നു. അദ്ദേഹം ഉടൻ ഇേന്ദാറിലുള്ള ഭാര്യ മോണിക്കയെ വിളിച്ച് യുവതിയുമായി ബന്ധപ്പെടാനാവശ്യപ്പെട്ടു. ഇതോടൊപ്പം വിവരം ഹനുമാൻഗഢ് പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തു. ഉടൻ ലോക്കൽ പൊലീസ് യുവതിയുടെ വീട്ടിലെത്തി. അസി. സബ് ഇൻസ്പെക്ടർ ഗായത്രി ദേവി യുവതിയുെട മുറിയിലെത്തുേമ്പാൾ അവർ കട്ടിലിൽ കയറിനിന്ന് മോണിക്കയുമായി വിഡിയോ കോൾ നടത്തുകയായിരുന്നു. രക്ഷിക്കാനാണ് വന്നതെന്ന് പൊലീസ് പറഞ്ഞപ്പോൾ ഇവർ ശാന്തയായി. ഹനുമാൻഗഢിൽ ഒരു സർക്കാറിതര സംഘടനയുടെ സംരക്ഷണയിലാണിപ്പോൾ യുവതി. കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.