Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅത്​ വ്യാജ...

അത്​ വ്യാജ വാർത്തയാണ്​..അങ്ങനെ ഒരു അപേക്ഷയും ഞാൻ നടത്തിയിട്ടില്ല -പ്രിയങ്ക ഗാന്ധി

text_fields
bookmark_border
അത്​ വ്യാജ വാർത്തയാണ്​..അങ്ങനെ ഒരു അപേക്ഷയും ഞാൻ നടത്തിയിട്ടില്ല -പ്രിയങ്ക ഗാന്ധി
cancel

ന്യൂഡൽഹി: ഡൽഹി ലോധി എസ്​റ്റേറ്റിലെ വസതിയിൽനിന്ന്​ ഒഴിപ്പിക്കാനുള്ള തീരുമാനം മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര സർക്കാറിന്​ താൻ കത്തുനൽകിയെന്ന വാർത്ത വ്യാജമാണെന്ന്​ വ്യക്​തമാക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അത്തരം ഒരു അപേക്ഷയും താൻ ആരോടും നടത്തിയിട്ടില്ലെന്നും നിർദേശിക്കപ്പെട്ട ആഗസ്​റ്റ്​ ഒന്നിനകംതന്നെ വസതി ഒഴിയുമെന്നും പ്രിയങ്ക ട്വീറ്റിൽ അറിയിച്ചു. 

ലോധി എസ്​റ്റേറ്റിലെ വസതിയിൽ കുറച്ചുകാലം കൂടി താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ പ്രിയങ്ക നൽകിയ അപേക്ഷയുടെ അടിസ്​ഥാനത്തിൽ അദ്ദേഹം അതിന്​ അനുവദിച്ചുവെന്ന്​ ചില ഉത്തരേന്ത്യൻ മാധ്യമങ്ങളാണ്​ വാർത്ത പ്രസിദ്ധീകരിച്ചത്​. ഇത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ച ഔട്​ലുക്ഇന്ത്യ (https://www.outlookindia.com/)​ വെബ്​സൈറ്റി​​​െൻറ ലിങ്ക്​ ഉൾപെടുത്തിയാണ്​ വ്യാജവാർത്തക്കെതിരെ പ്രിയങ്ക വിശദീകരണവുമായി എത്തിയത്​. ​‘ഇത്​ വ്യാജവാർത്തയാണ്​. ഇത്തരം ഒരു ​അപേക്ഷയും ഞാൻ സർക്കാറിനു മുമ്പാകെ നടത്തിയിട്ടില്ല. ജൂലൈ ഒന്നിന്​ എനിക്ക്​ ലഭിച്ച ഒഴിപ്പിക്കൽ നോട്ടിസിൽ പറയുന്നതു പ്രകാരം ആഗസ്​റ്റ്​ ഒന്നിനകം ഞാൻ ലോധി എസ്​റ്റേറ്റിലെ സർക്കാർ വസതി ഒഴിയും.’ -ട്വീറ്റിൽ പ്രിയങ്ക വ്യക്​തമാക്കി. 

വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ്​ നൽകിയതാണെന്ന സൂചനയുമായാണ്​ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്​. കടുത്ത രാഷ്​ട്രീയ എതിരാളിക്കുപോലും ‘മാനുഷിക പരിഗണന’ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുകമ്പ വിശദീകരിക്കാൻ ഒരു ഖണ്ഡിക തന്നെ റിപ്പോർട്ടിൽ ചേർത്തിട്ടുമുണ്ട്​. ‘അവസരം കി​ട്ടു​േമ്പാഴൊക്കെ തന്നെ അധിക്ഷേപിക്കുന്ന, നഖശിഖാന്തം എതിർക്കുന്ന കുട​ുംബത്തോടുപോലും മോദി ഹൃദയവിശാലത കാട്ടുന്നത്​ ഇതാദ്യമല്ല’ എന്ന്​ വ്യാജ വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു. 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modipriyanka gandhi
News Summary - Countering 'Fake News', Priyanka Gandhi Says She Will Vacate Delhi House By August 1
Next Story