വീരേന്ദ്രകുമാർ വീണ്ടും രാജ്യസഭാംഗം ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധു
text_fieldsതിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാർ വീണ്ടും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 130 വോട്ടിൽ 89 എണ്ണം വീരേന്ദ്രകുമാറും 40 എണ്ണം യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ബി. ബാബു പ്രസാദും നേടി. ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി. ആരുടെ വോട്ടാണ് അസാധുവായതെന്ന് വ്യക്തമല്ല.
വോെട്ടടുപ്പിനിടെ, പോളിങ് ഏജൻറിനെ നിയോഗിക്കാത്ത പാർട്ടികളുടെ എം.എൽ.എമാർ രേഖപ്പെടുത്തിയ വോട്ട് എണ്ണരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. സി.പി.ഐ, ജെ.ഡി.എസ്, എൻ.സി.പി എന്നീ പാർട്ടികളാണ് പോളിങ് ഏജൻറിനെ നിയോഗിക്കാതിരുന്നത്. പരാതി റിേട്ടണിങ് ഒാഫിസർ കൂടിയായ നിയമസഭ സെക്രട്ടറി നിരസിച്ചു. തുടർന്ന്, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചെങ്കിലും ആവശ്യം നിരാകരിച്ചു. തുടർന്നായിരുന്നു വോെട്ടണ്ണൽ.
ആദ്യം മുഖ്യമന്ത്രിയാണ് വോട്ട് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇ.പി. ജയരാജൻ ഡോക്ടറോടൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. കേരള കോൺഗ്രസ്-മാണിഗ്രൂപ്പിലെ ആറംഗങ്ങളും പി.സി. ജോർജും ബി.ജെ.പിയിലെ ഒ. രാജഗോപാലും വിട്ടുനിന്നു. അസുഖത്തെ തുടർന്ന് വിശ്രമിക്കുന്ന മുസ്ലിം ലീഗിലെ ടി.എ. അഹമ്മദ് കബീറും എത്തിയില്ല. നാമനിർദേശം ചെയ്ത ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്ക് വോട്ടവകാശമില്ല. ചെങ്ങന്നൂർ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. ശേഷിക്കുന്ന 139 പേർക്കായിരുന്നു വോട്ടവകാശം. വോട്ടുചെയ്ത 130 പേരിൽ സ്പീക്കർ ഉൾപ്പെടെ 90 പേർ ഇടതുമുന്നണിയിലും 40 പേർ യു.ഡി.എഫിലും പെടുന്നവരാണ്.
യു.ഡി.എഫ് പിന്തുണയോടെ 2016 ഏപ്രിൽ മൂന്നിന് രാജ്യസഭയിലെത്തിയ വീരേന്ദ്രകുമാർ, ജെ.ഡി.യുവിലെ പിളർപ്പിനെ തുടർന്നാണ് 2017 ഡിസംബർ 20ന് രാജിെവച്ചത്. അദ്ദേഹത്തിന് 2022 ഏപ്രിൽ രണ്ടു വരെ രാജ്യസഭയിൽ തുടരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.