വോട്ടെണ്ണൽ: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
1. സെന്റ് ജോസഫ് ഇന്ത്യൻ ഹൈസ്കൂൾ ആൻഡ് കോമ്പസിറ്റ് പി.യു കോളജ്
സിദ്ധലിംഗയ്യ സർക്കിളിൽനിന്ന് ആർ.ആർ.എം.ആർ, കസ്തുർബ റോഡ് എന്നിവിടങ്ങളിലേക്കും ക്യൂൻസർക്കിളിൽനിന്ന് സിദ്ധലിംഗയ്യ സർക്കിളിലേക്കും വാഹനങ്ങൾക്ക് പ്രവേശനമില്ല. പകരം എം.ജി റോഡ്, ലാവെല്ലെ റോഡ് എന്നിവ ഉപയോഗിക്കാം. ആർ.ആർ.എം.ആർ റോഡിലും കസ്തുർബ റോഡിലും പാർക്കിങ് അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വരുന്ന വാഹനങ്ങൾ കണ്ഠീരവ സ്റ്റേഡിയത്തിൽ പാർക് ചെയ്യണം.
2. മൗണ്ട് കാർമൽ കോളജ്
വസന്ത് നഗർ പാലസ് റോഡിലെ മൗണ്ട് കാർമൽ കോളജ് വോട്ടെണ്ണൽ കേന്ദ്രമായതിനാൽ കൽപന ജങ്ഷൻ വസന്ത് നഗർ അടിപ്പാത വരെയും വസന്ത് നഗർ അടിപ്പാത മുതൽ മൗണ്ട് കാർമൽ കോളജ് വരെയും ഗതഗാതം തടയും. ചക്രവർത്തി ലേഔട്ട് ഭാഗത്തുനിന്ന് ഉദയ ടി.വി ജങ്ഷൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അടിപ്പാതയിലൂടെ യാത്രചെയ്യണം.
ഉദയ ടി.വി ജങ്ഷൻ ഭാഗത്തുനിന്ന് ബി.ഡി.എ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വസന്ത് നഗർ അടിപ്പാത വഴി യാത്ര ചെയ്യാം.പാലസ് റോഡ്, ഓൾഡ് ഹൈ ഗ്രൗണ്ട് ജങ്ഷൻ മുതൽ കൽപന ജങ്ഷൻ വരെ, കൽപന ജങ്ഷൻ മുതൽ ചന്ദ്രിക ഹോട്ടൽ വരെ വാഹന പാർക്കിങ് അനുവദിക്കില്ല.
3.എസ്.എസ്.എം.ആർ.വി പി.യു കോളജ്
ജയനഗർ ഫോർത്ത് ടി ബ്ലോക്കിലെ എസ്.എസ്.എം.ആർ.വി പി.യു കോളജിന് സമീപത്തെ 36ാം ക്രോസ് റോഡ്, 22ാം മെയിൻ റോഡ്, 26ാം മെയിൻറോഡ്, 28ാം മെയിൻ റോഡ് എന്നീ റോഡുകളിൽ നിയന്ത്രണം. ഈസ്റ്റ് എൻഡ് മെയിൻ റോഡ്, 32ാം ക്രോസ്, 39ാം ക്രോസ്, 18ാം മെയിൻ ജയനഗർ എന്നീ റോഡുകൾ പകരം ഉപയോഗിക്കാം. എസ്.എസ്.എം.ആർ.വി പി.യു കോളജിന് സമീപത്തെ റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. ശാലിനി ഗ്രൗണ്ടിലും ആർ.വി കോളജിലും വാഹങ്ങൾ പാർക് ചെയ്യാം.
4. ബി.എം.എസ് ലേഡീസ് കോളജ്
ബസവനഗുഡിയിലെ ബി.എം.എസ് ലേഡീസ് കോളജ് വോട്ടെണ്ണൽ കേന്ദ്രമായതിനാൽ ഹയവദന ക്രോസ് മുതൽ കാമത് ഹോട്ടൽ ജങ്ഷൻ വരെയും ബുൾ ടെമ്പിൾ റോഡ് വരെയും ഗതാഗതം നിരോധിച്ചു. ബസവനഗുഡി റോഡ്, ബുൾ ടെമ്പിൾ റോഡ്, ഡി.വി.ജി റോഡ്, ബ്യൂഗ്ൾ റോക്ക് റോഡ്, രാമകൃഷ്ണ ആശ്രമം ജങ്ഷൻ എന്നിവിടങ്ങളിൽ പാർക്കിങ് തടയും. ബസവനഗുഡി നാഷനൽ കോളജ്, ഉദയബാനു പ്ലേ ഗ്രൗണ്ട്, കോഹിനൂർ പ്ലേ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക് ചെയ്യാം.
5. ആകാശ് ഇന്റർനാഷനൽ സ്കൂൾ ദേവനഹള്ളി
ദേവനഹള്ളി ബൈപാസ് മുതൽ ദേവനഹള്ളി ന്യൂ ബസ് സ്റ്റാൻഡ് വരെയും ന്യൂ ബസ് സ്റ്റാൻഡ് മുതൽ ബൈപാസ് വരെയും ദേവനഹള്ളി ഗിരിയമ്മ സർക്കിൾ മുതൽ ബൈച്ചപുര വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആകാശ് ഇന്റർനാഷനൽ സ്കൂളിനു സമീപത്തെ റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. ടിപ്പു സർക്കിൾ മുതൽ ഹോസ്പിറ്റൽ വരെ റോഡരികിൽ ഇടതു വശത്ത് പാർക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.