അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ
text_fieldsന്യൂഡൽഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിെൻറ ഫലം നാളെ പ്രഖ്യാപിക്കും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോെട്ടണ്ണലാണ് നാളെ നടക്കുക. രാവിലെ എട്ട് മണി മുതൽ വോെട്ടണ്ണൽ ആരംഭിക്കും.
ത്രികോണ മൽസരം നടക്കുന്ന യു.പിയാണ് ഏല്ലാവരും ഉറ്റുനോക്കുന്ന ഫലം. 403 സീറ്റുകളിലേക്കാണ് ഉത്തർപ്രദേശിൽ വോെട്ടടുപ്പ് നടന്നത്. കോൺഗ്രസ്-സമാജ്വാദി പാർട്ടി സഖ്യവും ബി.ജെ.പിയും തമ്മിലാണ് മുഖ്യമായ പോരാട്ടമെങ്കിലും മായവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയെയും വിലകുറച്ച് കാണാനാവില്ല. എക്സിറ്റ്പോളുകളിൽ ആർക്കും യു.പിയിൽ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചനം. എന്നാൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും പ്രവചനമുണ്ട്.
ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കും മണിപ്പൂരിൽ 60 സീറ്റുകളിലേക്കും പഞ്ചാബിൽ 117 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബിൽ ആം.ആദ്.മി പാർട്ടിക്ക് എത്ര സീറ്റുകൾ ലഭിക്കുമെന്നതും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. ഗോവയിൽ ബി.ജെ.പിയുടെ തുടർ ഭരണം ഉണ്ടാവുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡിൽ ഇക്കുറി താമര വിരിയുമെന്നാണ് പ്രവചനങ്ങളെങ്കിലും ഹരീഷ് റാവത്തിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസിനെ എഴുതി തള്ളാനായിട്ടില്ലെന്ന വാദവും ശക്തമാണ്.
നോട്ട് നിരോധനത്തിന് ശേഷം നടക്കുന്ന പ്രമുഖ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയില്ലെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തിരിച്ചടിയാവും. 2019 ലോകസഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനൽ കൂടിയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.