എന്‍റെയും രാജ്യത്തിന്‍റെയും ഉത്കണ്ഠ ആ വിദ്യാർഥികളെക്കുറിച്ച് -ഇർഫാൻ പഠാൻ
text_fieldsന്യൂഡൽഹി: ഡൽഹി ജാമിഅ മില്ലിഅ സർവകലാശാല വിദ്യാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. തന്‍റെയും രാജ്യത്തിന്‍റെയും ഉത്കണ്ഠ ആ വിദ്യാർഥികളെ കുറിച്ചാണെന്ന് പഠാൻ ട്വീറ്റ് ചെയ്തു.
'രാഷ്ട്രീയ നാടകങ്ങൾ തുടരട്ടെ, എന്‍റെയും രാജ്യത്തിന്‍റെയും ഉത്കണ്ഠ ജാമിഅയിലെ വിദ്യാർഥികളെ കുറിച്ചാണ്' പഠാൻ ട്വീറ്റ് ചെയ്തു.
Political blame game will go on forever but I and our country is concerned about the students of #JamiaMilia #JamiaProtest
— Irfan Pathan (@IrfanPathan) December 15, 2019
ഞായറാഴ്ച പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിഅ മില്ലിഅയിൽ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടിയതോടെ ക്യാമ്പസ് യുദ്ധക്കളമായി മാറിയിരുന്നു. ക്യാമ്പസിനകത്ത് പ്രവേശിച്ച പൊലീസ് വ്യാപക അതിക്രമമാണ് നടത്തിയത്. ലൈബ്രറിക്കുള്ളിൽ വരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.