75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളിൽ രാജ്യം. തിങ്കളാഴ്ച വരെ മൂന്നു ദിവസത്തെ ആഘോഷങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. അതേസമയം, ചരിത്രവേളയിൽ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കാത്തത് വിമർശനം ഉയർത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്താൻ 'ഹർ ഘർ തിരംഗ' മുദ്രാവാക്യം സർക്കാർ മുന്നോട്ടു വെച്ചിട്ടുണ്ട്. വീടുകളിൽ രാത്രി പതാക അഴിക്കേണ്ടതില്ല. സമൂഹമാധ്യമങ്ങളിൽ ഡിസ്പ്ലേ ചിത്രം (ഡി.പി) ദേശീയ പതാകയുടേതാക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തെങ്കിലും പ്രതിപക്ഷം അതേപടി ഏറ്റെടുത്തില്ല. തിങ്കളാഴ്ച ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന പതിവു ചടങ്ങ് പ്രാധാന്യപൂർവം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.