രാജ്യം കടന്നുപോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെ –ഡി. രാജ
text_fieldsകൊച്ചി: രാജ്യം കടന്നുപോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെയാണെന്ന് സി.പി.ഐ ജനറൽ സ െക്രട്ടറി ഡി. രാജ. ഹിന്ദുത്വ അജണ്ട നടപ്പാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോ ദി രാജ്യം ഭരിക്കുന്നത്. ജനാധിപത്യത്തിെൻറ എല്ലാ മൂല്യങ്ങളെയും കാറ്റിൽപറത്തി ഫാഷിസ്റ്റ് നയങ്ങൾ അടിച്ചേൽപിക്കാനാണ് മോദിയിലൂടെ ആർ.എസ്.എസ് ശ്രമിക്കുന്നത്. കൊച്ചി പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ രക്ഷിക്കാൻ ഇടതുപക്ഷ കക്ഷികളുടെ ഐക്യം ശക്തിപ്പെടേണ്ടതുണ്ട്. ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ താൽപര്യമുള്ള കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടേണ്ട സമയമാണിത്. രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. വ്യവസായങ്ങൾ മിക്കതും വലിയ തകർച്ചയിലാണ്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു.
ജി.എസ്.ടിയും നോട്ട് നിേരാധനവും വലിയ ദുരന്തമായിരുന്നു. നോട്ട് നിരോധനം വഴി റിസർവ് ബാങ്കിലേക്കുവന്ന കരുതൽ ധനമാണ് ഇപ്പോൾ സർക്കാർ എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദീർഘവീക്ഷണമില്ലാത്ത ഈ നടപടി രാജ്യത്ത് മുമ്പുണ്ടായിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ സമസ്ത മേഖലകളെയും സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ്.
സംവരണം ഇല്ലാതാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ജമ്മു-കശ്മീർ വിഷയത്തിലും നീതിപൂർവമായ സമീപനമല്ല സർക്കാർ സ്വീകരിച്ചത്. ഇത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂെവന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.