‘ദ എലഫന്റ് വിസ്പറേഴ്സ്’ ഇതുവരെ കണ്ടിട്ടില്ലെന്ന് ചിത്രത്തിലെ കഥാപാത്രങ്ങളായ ബൊമ്മനും ബെല്ലിയും
text_fieldsതമിഴ്നാട്ടിലെ ധർമപുരിയിലെ ഉൾക്കാട്ടിനുള്ളിൽ പരിക്കേറ്റ ആനക്കുട്ടിയെ കണ്ടെത്താനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വനംവകുപ്പ് ജീവനക്കാരനും ആനപാപ്പാനുമായ ബൊമ്മന്റെ കഥയാണ് ദ എലഫന്റ് വിസ്പറേഴ്സ് എന്ന ഹ്രസ്വ ചിത്രത്തിൽ പറയുന്നത്. മുതുമലൈക്കാട്ടിൽ നിന്ന് കൂട്ടം തെറ്റി എത്തി ബൊമ്മൻ രക്ഷിച്ച രഘുവെന്ന് പേരിട്ട ആ ആനക്കുട്ടിയും ബൊമ്മനും തമ്മിലുള്ള ആത്മബന്ധം പറയുന്ന കഥയാണ് ഇത്. മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്ര വിഭാഗത്തിലാണ് എലഫന്റ് വിസ്പറേഴ്സ് അവാർഡ് നേടിയത്.
എന്നാൽ 54കാരനായ ബൊമ്മനും ഭാര്യ ബെല്ലിയും ആനകളെ പരിചരിക്കുന്ന തിരക്കിലായതിനാൽ, ഇന്ത്യയെ അഭിമാനപൂരിതമാക്കിയ ഈ ഹ്രസ്വചിത്രം ഇതുവരെയും കണ്ടിട്ടില്ല.
‘ഓസ്കർ സംബന്ധിച്ച് എനിക്ക് ഒന്നും അറിയില്ല. ഇന്ത്യക്ക് അഭിമാനം നൽകുന്ന നേട്ടമാണിതെന്ന് എല്ലാവരും പറയുന്നതിനാൽ ഇത് പ്രധാനപ്പെട്ടതാണെന്ന് ഞാൻ മനസിലാക്കുന്നുണ്ട്’ -ബൊമ്മൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
മൂന്ന് ആനകൾ വൈദ്യുതാഘാതമേറ്റു ചരിഞ്ഞുവെന്ന വിവരമറിഞ്ഞാണ് ധർമപുരിയിലേക്ക് പോകാൻ നിർബന്ധിതനായത്. അനധികൃത വൈദ്യുത വേലിയിൽ തട്ടിയാണ് ആനകൾ ചരിഞ്ഞത്. രണ്ട് ആനക്കുട്ടികൾ ഇതോടെ അനാഥരായി. ഞങ്ങൾ ഈ ആനക്കുട്ടികളെ തേടി ഞായറാഴ്ച കാട്ടിലേക്ക് പോയിരുന്നു. എന്നാൽ വ അമ്മയാനകളെ തേടി പോയിരിക്കുകയാണെന്നാണ് തോന്നുന്നത്. അവയെ കണ്ടെത്തേണ്ടതുണ്ട്. -ബൊമ്മൻ പറഞ്ഞു.
ആദ്യം രഘുവിനെയും പിന്നെ അമ്മവിനെയുമാണ് ബൊമ്മനും ഭാര്യ ബെല്ലിയും സംരക്ഷിക്കാൻ തുടങ്ങിയത്. ആനക്കുട്ടികൾ ഞങ്ങളുടെ മക്കളെ പോലെയാണെന്നും ബൊമ്മനും ബെല്ലിയും പറയുന്നു. 84 ആനകളെ ഇതുവരെ പരിചരിച്ചിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കുന്നു.
സിനിമ ചിത്രീകരണമായി തോന്നിയിരുന്നില്ലെന്നാണ് ഡോക്യുമെന്ററി ചിത്രീകരിച്ചതിനെ കുറിച്ച് ബൊമ്മൻ പറഞ്ഞ്. അവർ അഞ്ചുപേർ വരും. ഞങ്ങൾ രാവിലെ മുതൽ ചെയ്യുന്നത് ചിത്രീകരിക്കും പോകും. പിന്നെയും വരും. ഇതായിരുന്നു സ്ഥിതി. ഇതുവരെ ചിത്രത്തിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസുമായി സംസാരിച്ചിട്ടില്ലെന്നും ബൊമ്മനും ബെല്ലിയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.