അക്കൗണ്ടിൽ മാറിയെത്തിയ 40 ലക്ഷം തിരിച്ചുനൽകിയില്ല; ദമ്പതികൾക്ക് തടവ്
text_fieldsകോയമ്പത്തൂർ: ബാങ്ക് അക്കൗണ്ടിൽ അബദ്ധത്തിൽ വരവുവെച്ച 40 ലക്ഷം രൂപ തിരിച്ചുനൽകാത്ത കേസിൽ ദമ്പതികൾക്ക് മൂന്നുവർഷം തടവ്. തിരുപ്പൂർ രാക്കിപാളയം ഗുണശേഖരെൻറ കോർപറ േഷൻ ബാങ്ക് അക്കൗണ്ടിലാണ് പൊതുമരാമത്ത് വകുപ്പിന് ലഭ്യമാവേണ്ട തുക അബദ്ധത്തിൽ വരവുവെച്ചത്. 2012ലാണ് സംഭവം.
എട്ട് മാസത്തിനുശേഷമാണ് പണം അക്കൗണ്ടിൽ കയറാത്ത വിഷയം പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയുന്നത്. ബാങ്ക്-പൊതുമരാമത്ത് അധികൃതർ പലതവണ ബന്ധപ്പെെട്ടങ്കിലും ഗുണശേഖരൻ പണം തിരിച്ചുനൽകാൻ തയാറായില്ല. പിന്നീട് ഇൗ തുക ഉപയോഗിച്ച് ഭൂസ്വത്തുക്കൾ വാങ്ങിയതായും അറിവായി. ഇതിെൻറ ക്രയവിക്രയം പിന്നീട് മരവിപ്പിച്ചിരുന്നു.
2015ലാണ് കോർപറേഷൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ നരസിമ്മൻ തിരുപ്പൂർ പൊലീസിൽ പരാതി നൽകിയത്. പ്രസ്തുത കേസിലാണ് ഗുണശേഖരൻ, ഭാര്യ രാധ എന്നിവരെ മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ച് തിരുപ്പൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.