കനയ്യകുമാറിന്‍റെ വിചാരണ: ഒരു മാസത്തിനകം തീരുമാനമെടുക്കാൻ ഡൽഹി സർക്കാറിനോട് കോടതി
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ നേതാവ് കനയ്യകുമാർ ഉൾപ്പടെയുള്ളവർക്കെതിരായ രാജ്യദ്രോഹ കേസിൽ വിചാരണ നട ത്തുന്നത് സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കോടതി ഡൽഹി സർക്കാറിനോട് നിർദേശിച്ചു. വിചാരണക്ക് അനുമത ിതേടിയുള്ള അപേക്ഷ ഡൽഹി ആഭ്യന്തര വകുപ്പിന് നൽകിയെന്നും എന്നാൽ അനുമതി വൈകുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചി രുന്നു.
കേസിൽ തങ്ങൾക്ക് ചെയ്യാനുള്ളതെല്ലാം പൂർത്തിയാക്കിയെന്നും സർക്കാറിന്‍റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നുമാണ് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മനീഷ് ഖുറാനയെ പൊലീസ് അറിയിച്ചത്.
തീരുമാനം വൈകുന്നത് കോടതിയുടെ സമയം പാഴാക്കുകയാണെന്നും കേസ് തുടർച്ചയായി മാറ്റിവെക്കുകയാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു. കേസ് ഒക്ടോബർ 25ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
കനയ്യകുമാർ, ജെ.എൻ.യുവിലെ മുൻ വിദ്യാർഥിയായ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കെതിരെ ജനുവരി 14നാണ് പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിന് ജെ.എൻ.യു ക്യാമ്പസിൽ നടത്തിയ പ്രകടനത്തിനിടെ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നായിരുന്നു കേസ്.
കനയ്യ കുമാർ അടക്കമുള്ള 10 പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് ഡൽഹി സർക്കാർ നേരത്തെ നിലപാടെടുത്തിരുന്നു. കുറ്റപത്രത്തിൽ പറയുന്ന ഐ.പി.സി 124 എ രാജ്യദ്രോഹം, സി.ആർ.പി.സി 196 ക്രിമിനൽ ഗൂഢാലോചന എന്നിവ നിലനിൽക്കില്ലെന്നാണ് ഡൽഹി സർക്കാർ നിലപാട്. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും വസ്തുതകൾക്ക് നിരക്കുന്നതല്ല. കുറ്റപത്രം നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായും സർക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.