ഇത് അവസാന അവസരം, അടുത്ത തവണ ഹാജരായില്ലെങ്കിൽ കങ്കണക്കെതിരെ നടപടിയെന്ന് കോടതി
text_fieldsമുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ അപകീർത്തി കേസിൽ നേരിട്ട് ഹാജരാകാൻ കങ്കണക്ക് അവസാന അവസരം നൽകി കോടതി. അടുത്ത പ്രാവശ്യം ഹാജരായില്ലെങ്കിൽ കങ്കണക്കെതിരെ നടപടിയെടുക്കുമെന്ന് അന്തേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
അടുത്ത തവണ ഹാജരായില്ലെങ്കിൽ കങ്കണക്കെതിരെ വാറണ്ട് അയക്കാൻ ജാവേദ് അക്തറിന് ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി. കങ്കണ നഗരത്തിൽ ഇല്ലെന്നും അതിനാലാണ് ഹാജരാകാൻ കഴിയാത്തതെന്നുമാണ് നടിയുടെ അഭിഭാഷകൻ അറിയിച്ചത്. കേസ് സെപ്റ്റംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷൻ ചാനലുകൾക്കനുവദിച്ച അഭിമുഖത്തിൽ കങ്കണ റണൗട്ട് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ചെന്നും അത് അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് ജാവേദ് അക്തർ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.