കർണാടക മന്ത്രിക്കെതിരായ രാജ്യദ്രോഹ കുറ്റത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
text_fieldsബംഗളൂരു: കർണാടക മന്ത്രി കെ.എസ്.ഈശ്വരപ്പക്കെതിരായ പരാതികളിൽ അന്വേഷണം നടത്താൻ പ്രത്യേക കോടതി ഉത്തരവ്. ഈശ്വരപ്പയുടെ ചില പ്രസ്താവനകൾ രാജ്യദ്രോഹവും ഇരു വിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്നതാണെന്നും കാണിച്ച് ദോഡപേട്ട പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് ഉത്തരവ്.
ബജ്രംഗദൾ പ്രവർത്തകൻ ഹർഷ ജിഗാഡേയുടെ മരണവുമായി ബന്ധപ്പെട്ട ഈശ്വരപ്പയുടെ പ്രസ്താവനകളാണ് വിവാദത്തിലായത്. ഇതിനെതിരെ റിയാസ് അഹമ്മദ് എന്നയാളാണ് പൊലീസിന് പരാതി നൽകിയത്. എന്നാൽ, പരാതിയിൽ തുടർ നടപടികൾ നിലച്ചതോടെയാണ് റിയാസ് അഹമ്മദ് കോടതിയിൽ ഹരജി നൽകിയത്.
ഫെബ്രുവരി 20ന് ബജ്രംഗദൾ പ്രവർത്തകന്റെ കൊലപാതകത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഇതിന് പിന്നിൽ രാഷ്ട്രീയവും മതപരവുമായ കാരണങ്ങളുണ്ടെന്ന പ്രചാരണം ഈശ്വരപ്പയും മറ്റൊരു ബി.ജെ.പി നേതാവായ ഛന്നബാസപ്പയും ആരംഭിക്കുകയായിരുന്നു. ഈ പ്രചാരണങ്ങളിൽ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടായി. ഇതേത്തുടർന്നാണ് റിയാസ് അഹമ്മദ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.