ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി; റാണ അയ്യൂബിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
text_fieldsറാണ അയ്യൂബ്
ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ റാണ അയ്യൂബിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. എക്സ് (മുൻപ് ട്വിറ്റർ) പോസ്റ്റിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയെന്നുമാണ് റാണക്കെതിരെ അഭിഭാഷക നൽകിയ പരാതി.
ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന പ്രവൃത്തിയിലേർപ്പെടൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹിമാൻഷു രമൺ സിങ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.
2016-17 കാലത്ത് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചു എന്ന് ആരോപിച്ചാണ് കഴിഞ്ഞ നവംബറിൽ അഭിഭാഷകയും ഹിന്ദുത്വവാദിയുമായ അമിത സച്ദേവ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.