'കർഷക ബില്ലിനെതിരായ സമരത്തിൽ പെങ്കടുക്കുന്നവർ തീവ്രവാദികൾ'; വിവാദ ട്വീറ്റിൽ കങ്കണക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
text_fieldsബംഗളൂരു: കർഷക ബില്ലിനെതിരായ സമരത്തിൽ പെങ്കടുക്കുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തിയ ബോളിവുഡ് നടി കങ്കണ റണൗട്ടിെൻറ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട് കേെസടുക്കാൻ കർണാടക കോടതി നിർദേശം. അഭിഭാഷകൻ എൽ. രമേശ് നായിക്ക് നൽകിയ ഹരജിയിലാണ് കർണാടക തുമകുരുവിലെ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടപടി.
തുമകുരു ക്യാതസാന്ദ്ര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ െചയ്യാനാണ് നിർദേശം. പൗരത്വഭേദഗതി നിയമത്തിനെതിരെ തെറ്റിദ്ധാരണയും അഭ്യൂഹവും പരത്തി കലാപത്തിന് വഴിവെച്ചവർ കർഷക ബില്ലുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണ പരത്തി രാജ്യത്ത് തീവ്രവാദ പ്രവർത്തനത്തിനും കാരണക്കാരാവുകയാണെന്നും അവർ തീവ്രവാദികളാണെന്നുമായിരുന്നു െസപ്റ്റംബർ 21ന് കങ്കണയുടെ ട്വീറ്റ്. ഇത് വിവാദമായതോടെ പിന്നീട് പിൻവലിച്ചിരുന്നു.
കർഷക ബില്ലിനെ എതിർക്കുന്നവരെ വേദനിപ്പിക്കുന്നതാണ് നടിയുടെ വിവാദ ട്വീറ്റെന്നും ജനങ്ങൾക്കിടയിൽ മനഃപൂർവം പ്രശ്നം സൃഷ്ടിക്കാനാണ് ട്വീറ്റിലൂടെ ശ്രമിക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. പൊലീസോ സർക്കാറോ ഇതുസംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടില്ലെന്നും 153 എ, 504, 108 വകുപ്പുകൾ ചുമത്തി നടിക്കെതിരെ കേെസടുക്കാൻ നിർദേശിക്കണമെന്നും അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.