Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2018 9:39 PM GMT Updated On
date_range 21 Dec 2018 11:00 PM GMTകാർത്തിയുടെ അറസ്റ്റ്; ഹൈകോടതി നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: എയർസെൽ^മാക്സിസ് കേസിൽ സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിൽ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് ഡൽഹി ഹൈകോടതി ഏർെപ്പടുത്തിയ വിലക്ക് ജൂലൈ 10വരെ നീട്ടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിെൻറ മകനാണ് കാർത്തി. മുൻകൂർ ജാമ്യാപേക്ഷയിലാണ് ൈഹകോടതി ഉത്തരവ്. കേസ് സംബന്ധിച്ച് കാർത്തി നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് അറസ്റ്റിൽനിന്ന് സംരക്ഷണം അനുവദിച്ചത്. ഏപ്രിൽ 16നാണ് അറസ്റ്റ് തൽക്കാലം തടഞ്ഞ് ഹൈകോടതി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story