പൗരത്വസമര നേതാവ് സഫൂറ സർഗാറിന് നാട്ടിൽ പോകാൻ അനുമതി
text_fieldsന്യൂഡൽഹി: ഡൽഹി വംശീയാക്രമണത്തിൽ പൊലീസ് പ്രതിചേർത്ത പൗരത്വസമര നേതാവും ജാമിഅ വിദ്യാർഥിയുമായ സഫൂറ സർഗാറിന് ജന്മനാടായ കശ്മീർ സന്ദർശിക്കാൻ ഡൽഹി വിചാരണകോടതി അനുമതി. ഡൽഹി വിട്ടുപോകരുതെന്ന വ്യവസ്ഥയിൽ സഫൂറക്ക് നേരത്തെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇതിൽ ഇളവ് തേടി സഫൂറ നൽകിയ അപേക്ഷയിലാണ് ബലി പെരുന്നാൾ ആഘോഷത്തിെൻറ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ അനുവദിച്ചത്. നാട്ടിലേക്ക് പോകുേമ്പാൾ മൊബൈൽ ഫോണിൽ ഗൂഗ്ൾ മാപ്പ് ഓൺ ആക്കണമെന്നും സഫൂറ എവിടെയൊെക്ക സഞ്ചരിച്ചെന്ന് അന്വേഷണ സംഘത്തിന് നിരീക്ഷിക്കാമെന്നും വിചാരണ കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.