കുനാൽ കമ്രക്കും തനേജക്കുമെതിരെ കോടതിയലക്ഷ്യ നോട്ടീസ്
text_fieldsന്യൂഡൽഹി: ഹാസ്യതാരം കുനാൽ കമ്രക്കെതിരെയും കാര്‍ട്ടൂണിസ്റ്റ് രചിത തനേജക്കുമെതിരെ കോടതിയലക്ഷ്യ നോട്ടീസ്. അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനത്തെ പരിഹസിച്ച് നടത്തിയ ട്വിറ്റര്‍ പരാമർശത്തിെൻറ പേരിലാണിത്.
നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ചു എന്നതാണ് രചിത തനേജക്കെതിരായ ആക്ഷേപം. ഇവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി ആറാഴ്ചക്കകം മറുപടി നൽകാൻ ഉത്തരവിട്ടു. ഇരുവര്‍ക്കുമെതിരെയുള്ള കോടതിയലക്ഷ്യ ഹരജിക്ക് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ നേരത്തേ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.