ഹൈദരാബാദ് ഏറ്റുമുട്ടൽ; പ്രതികളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് ഹൈകോടതി
text_fieldsഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഇടപെട്ട് തെലങ്കാന ഹൈകോടതി. ഡിസംബർ ഒമ്പതിന് രാത്രി എട്ട് വരെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് കോടതി ഉത്തരവിട്ടു. പോസ്റ്റുമോർട്ടത്തിന്‍റെ വിഡിയോ പകർത്തി ജഡ്ജിക്ക് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രതികളുടെ മൃതദേഹത്തിന്‍റെ പോസ്റ്റുമോർട്ടം നടപടികൾ വെള്ളിയാഴ്ച രാത്രി പൂർത്തിയായി.
വെള്ളിയാഴ്ച പുലർച്ചെയാണ് പ്രതികൾ പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തെന്നും തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് അവകാശപ്പെടുന്നു.
Telangana High Court has directed that the bodies of the four accused (in rape and murder of woman veterinarian), who were killed in the encounter today be preserved by the State till 08:00 pm on December 9. pic.twitter.com/SAeydG3kwZ
— ANI (@ANI) December 6, 2019
നവംബര്‍ 28നാണ് 26കാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.