പകർപ്പവകാശ ലംഘനം: കങ്കണക്കെതിരെ കേസെടുക്കാൻ ഉത്തരവ്
text_fieldsമുംബൈ: നിർമാണത്തിലുള്ള 'മണികാർണിക റിട്ടേൺസ്: ദ ലജൻറ് ഒാഫ് ദിഡ്ഢ'യുടെ ഇതിവൃത്തം മോഷ്ടിച്ചതെന്ന് അവകാശപ്പെട്ട് എഴുത്തുകാരൻ ആശിഷ് കൗൾ നൽകിയ പരാതിയിൽ നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കാൻ പൊലീസിന് കോടതിയുടെ നിർദേശം.
'ദിഡ്ഢ: ദ വാരിയർ ക്വീൻ ഒാഫ് കശ്മീർ' എന്ന തെൻറ പുസ്തകത്തിെൻറ ഹിന്ദി പതിപ്പിന് ആമുഖം എഴുതാനാവശ്യപ്പെട്ട് കങ്കണക്ക് ഇ-മെയിൽ വഴി അയച്ച വിവരങ്ങളാണ് സിനിമയാക്കിയതെന്നാണ് ആരോപണം.
കങ്കണ 'മണികാർണിക' പരമ്പരയിലെ രണ്ടാം ചിത്രം പ്രഖ്യാപിച്ചത് മുതൽ ആശിഷ് ആരോപണവുമായി രംഗത്തുണ്ട്.
പൂഞ്ചിലെ രാജകുമാരിയായിരുന്ന ഒരു കാലിൽ പോളിയോ ബാധിച്ച ദിഡ്ഢയെ കുറിച്ച് ആറു വർഷത്തെ ഗവേഷണത്തിന് ശേഷമാണ് പുസ്തകമെഴുതിയതെന്നും ദിഡ്ഢയെ കുറിച്ച് അവരുടെ വംശജനായ തേൻറതല്ലാത്ത മറ്റ് ആധികാരിക ഗ്രന്ഥമില്ലെന്നും ആശിഷ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.