കേരള ഫണ്ടിലേക്ക് 2.5 ലക്ഷം നൽകണം; എം.എൽ.എക്കെതിരായ കോടതിയലക്ഷ്യ കേസ് ഒഴിവാക്കി
text_fieldsറാഞ്ചി: കാലിത്തീറ്റ കുംഭകോണ േകസിലെ വിധിയെ വിമർശിച്ച രാഷ്ട്രീയ ജനതാദൾ എം.എൽ.എ ഭോല യാദവിനെതിരായ കോടതിയലക്ഷ്യ കേസ് ഝാർഖണ്ഡ് ഹൈകോടതി ഉപാധികളോടെ അവസാനിപ്പിച്ചു.
എം.എൽ.എയുടെ മാപ്പപേക്ഷ സ്വീകരിച്ച േകാടതി കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിലേക്ക് 2.5 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു. കാലിത്തീറ്റ കുംഭകോണത്തിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിെന 14 വർഷം തടവിന് ശിക്ഷിച്ച കോടതി 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ഇതിനെതിരെ എം.എൽ.എ നടത്തിയ രൂക്ഷ വിമർശനം പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് കോടതിയലക്ഷ്യത്തിന് േകസെടുത്തത്. തുടർന്നാണ് യാദവ് നിരുപാധിക മാപ്പപേക്ഷ സമർപ്പിച്ചത്.
ഇതു സ്വീകരിച്ച ജസ്റ്റിസുമാരായ അപരേഷ് കുമാർ സിങ്, രത്നാകർ ഭേങ്കര എന്നിവരടങ്ങുന്ന ബെഞ്ച് കേളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് 2.5 ലക്ഷം രൂപ നൽകാൻ യാദവിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.