തരൂരിെൻറ പരാതി; അർണബ് ഗോസ്വാമിക്കെതിരെ കേസെടുക്കാൻ ഉത്തരവ്
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ കേസെടുക്കാൻ ഡൽഹി കോടതി ഉത്തരവ്. ശശി ത രൂർ എം.പിയുടെ പരിാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ ഉത്തരവിട്ടത്. സുനന്ദ പുഷ്കർ മരണവുമായി ബന്ധപ്പെട് ട് പൊലീസ് അന്വേഷണത്തിെൻറ രഹസ്യ സ്വഭാവമുള്ള രേഖകൾ മോഷ്ടിച്ചും തെൻറ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ ്തും റിപ്പബ്ലിക് ടി.വി സംപ്രേഷണം ചെയ്തുവെന്നായിരുന്നു തരൂരിെൻറ പരാതി.
ശശി തരൂരിെൻറ പരാതിയിൽ ആരോപിക്കുന്നതു പ്രകാരം രേഖകൾ എങ്ങനെ അർണബ് ഗോസ്വാമിക്കും മാധ്യമപ്രവർത്തകനും ചാനലിനും ലഭിച്ചുവെന്നത് അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നും അർണബിനെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഒാഫീസർക്ക് നിർദേശം നൽകിയതായും മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദർ സിങ് പറഞ്ഞു.
റിപ്പബ്ലിക് ചാനലിന് കാഴ്ചക്കാരെ കൂട്ടാനായി അർണബ് ഗോസ്വാമി തരൂരിെൻറ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തും രഹസ്യ സ്വഭാവമുള്ള രേഖകൾ നിയമ വിരുദ്ധമായി സംഘടിപ്പിച്ചും സംപ്രേഷണം ചെയ്യുകയായിരുന്നുവെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകരായ വികാസ് പഹ്വ, ഗൗരവ് ഗുപ്ത എന്നിവർ ആരോപിച്ചു.
തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അർണബ് ഗോസ്വാമിക്കെതിരെ സിവിൽ, ക്രിമിനൽ കേസുകൾ തരൂർ നൽകിയിരുന്നു. സുനന്ദ പുഷ്കർ കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്കോ, മറ്റേതെങ്കിലും മൂന്നാം കക്ഷിക്കോ നൽകുന്നതിന് കോടതി പൊലീസിനു മേൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.