‘നാഷനൽ ഹെറാൾഡ്’ ഒാഫിസ് ഒഴിപ്പിക്കണമെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ കാലത്ത് കോൺഗ്രസ് സ്ഥാപി ച്ച ‘നാഷനൽ ഹെറാൾഡ്’ പത്രത്തിെൻറ പ്രസാധകർ ഡൽഹിയിൽ തങ്ങളുടെ ആസ്ഥാനമായി ഉപയോ ഗിച്ചിരുന്ന ഹെറാൾഡ് ഒാഫിസ് ഒഴിയണമെന്ന് ഡൽഹി ഹൈകോടതി വിധിച്ചു. ഒാഫിസ് ഒഴിപ്പ ിക്കാൻ ഡിസംബറിൽ പുറപ്പെടുവിച്ച വിധിക്കെതിരെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് സമർപ്പിച്ച ഹരജി തള്ളിയാണ് ഹൈകോടതി തീരുമാനം.
പത്രത്തിെൻറ പ്രസ് കഴിഞ്ഞ 10 വർഷമായി ഇവിടെ പ്രവർത്തിക്കുന്നില്ലെന്നും അത് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും സർക്കാർ ബോധിപ്പിച്ചതിനെ തുടർന്നാണ് 56 വർഷമായി തുടരുന്ന പാട്ടവകാശം ഡൽഹി കോടതി റദ്ദാക്കിയത്.
കടബാധ്യതയെ തുടർന്നാണ് 2008ൽ അേസാസിയേറ്റഡ് ജേണൽസ് അടച്ചുപൂട്ടിയത്. നാഷനൽ െഹറാൾഡിനുള്ള കോൺഗ്രസ് ഫണ്ട് റിയൽ എസ്റ്റേറ്റിലേക്ക് വഴിമാറ്റിയതാണെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ട്. കോൺഗ്രസ് അസോസിയേറ്റഡ് ജേണൽസിന് നൽകിയ 90 കോടി ഫണ്ടിൽ ഗുരുതരമായ ക്രമക്കേട് ആരോപിച്ച് ബി.െജ.പി നേതാവ് സുബ്രമണ്യൻ സ്വാമി കേസും ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ, ഒാൺലൈനിലൂടെ സജീവമായി തിരിച്ചുവരവ് നടത്തിയപ്പോൾ ബി.ജെ.പി തങ്ങളെ ലക്ഷ്യമിടുകയാണെന്നാണ് നാഷനൽ ഹെറാൾഡ് പ്രസാധകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.