18 വർഷം മുമ്പ് നടന്ന വ്യാജ ഏറ്റുമുട്ടലിൽ പൊലീസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
text_fieldsഉത്തർപ്രദേശിൽ 18 വർഷം മുമ്പ് നടന്ന വ്യാജ ഏറ്റുമുട്ടലിൽ പൊലീസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. പൊലീസ് സൂപ്രണ്ട് അടക്കം 18 പൊലീസുകാർക്കെതിരെ കേസെടുക്കാനാണ് ഷാജഹാൻപുർ കോടതിയുടെ നിർദേശം. കോടതി നിർദേശിച്ച പൊലീസുകാർക്കെതിരെ കേസെടുത്തെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും പൊലീസ് സൂപ്രണ്ട് എസ്. ആനന്ദ് പറഞ്ഞു.
2004 ഒക്ടോബർ മൂന്നിന് യു.പിയിലെ ജലാലാബാദിലായിരുന്നു സംഭവം. ജലാലാബാദ് ചാച്ചുപുർ ഗ്രാമവാസികളായ പ്രഹ്ലാദിനെയും ധനപാലിനെയും കവർച്ച കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഇരുവരെയും വെടിവെച്ചു കൊന്ന് മൃതദേഹങ്ങൾ കടത്തിയതായി അഭിഭാഷകൻ ഇജാസ് ഹസൻ ഖാൻ പറഞ്ഞു.
അന്നത്തെ എസ്.പി സുശീൽ കുമാർ, അഡീഷനൽ എസ്.പി മാതാ പ്രസാദ്, മുമ്മുലാൽ, ജയ്കരൻ സിങ് ബദൗരിയ, ആർ.കെ. സിങ് ഉൾപ്പെടെ കേസിൽ പ്രതിയാണ്. സംഭവം നടക്കുമ്പോൾ കൊള്ളസംഘങ്ങൾ ഷാജഹാൻപുരിലെ ജലാലാബാദിൽ സജീവമായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.