37 വർഷമായി ഇഴയുന്ന കേസിൽ സി.ബി.െഎ പ്രോസിക്യൂഷൻ ഡയറക്ടർക്ക് 10,000 രൂപ പിഴ
text_fieldsന്യൂഡൽഹി: 37 വർഷമായി ഇഴയുന്ന കേസിൽ അന്തിമ വാദം നടക്കുന്നതിനിടെ പ്രോസിക്യൂട്ടറെ മാറ്റിയതിന് ഡൽഹിയിലെ പ്രത്യേക കോടതി സി.ബി.െഎയെ നിശിതമായി വിമർശിച്ചു.
അലഹബാദിലെ പുരാതനമായ തക്കശാകേശ്വർ ക്ഷേത്രത്തിലെ വിഗ്രഹം 1981ൽ മോഷ്ടിച്ച് ന്യൂയോർക്കിലേക്ക് കടത്തിയ കേസിെൻറ വാദത്തിനിടെയാണ് ജഡ്ജി സഞ്ജയ്കുമാർ അഗർവാൾ പകരം ആളെ നിയമിക്കാതെ പ്രോസിക്യൂട്ടറെ മാറ്റിയതിനെ വിമർശിച്ചത്.
ക്രിമിനൽ കേസ് വൈകിയതിന് ഉത്തരവാദിയായ സി.ബി.െഎയുടെ പ്രോസിക്യൂഷൻ ഡയറക്ടർക്ക് 10,000 രൂപ പിഴ ചുമത്തിയ കോടതി, ഇത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിേക്ഷപിക്കാൻ ഉത്തരവിട്ടു. മൂന്നുമാസം മുെമ്പങ്കിലും പുതിയ ആളെ നിയമിച്ച് മാത്രമേ പ്രോസിക്യൂട്ടറെ മാറ്റാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ കേസ് പഠിക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു.
10 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ ഉടൻ തീർപ്പാക്കണമെന്ന് സുപ്രീകോടതി നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കേസ് പരിഗണിച്ചത്. എന്നാൽ, ആറു മാസത്തിനുള്ളിൽ പ്രോസിക്യൂട്ടർ ബി.കെ. സിങ്ങിനെ സ്ഥലംമാറ്റുകയായിരുന്നു.
ഉത്തരവ് ആഭ്യന്തര സെക്രട്ടറിക്കും സി.ബി.െഎ ഡയറക്ടർക്കും അയച്ചുകൊടുത്ത കോടതി, വിഷയത്തിൽ നടപടിയെടുക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.