രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന ഹാർദിക് പേട്ടലിെൻറ ഹരജി കോടതി തള്ളി
text_fieldsഅഹ്മദാബാദ്: തനിക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന പാട്ടീദാർ നേതാവ് ഹാർദിക് പേട്ടലിെൻറ ഹരജി അഹ്മദാബാദ് സെഷൻസ് കോടതി തള്ളി. 2015ലെ പേട്ടൽ പ്രക്ഷോഭ സമയത്തെ അക്രമസംഭവങ്ങളുടെ പേരിൽ ക്രൈംബ്രാഞ്ചാണ് കുറ്റം ചുമത്തിയത്. സെഷൻസ് കോടതി ജഡ്ജി ദിലീപ് മഹിദയാണ് കഴിഞ്ഞ ദിവസം ഹരജി തള്ളിയത്. പാട്ടീദാർ അനാമത് ആന്തോളൻ സമിതി(പാസ്) കൺവീനറായ ഹാർദിക് കേസിൽ അറസ്റ്റിലായ ശേഷം 2016 ജൂണിൽ ഹൈകോടതിയിൽനിന്ന് ജാമ്യം നേടിയതാണ്.
ഹാർദികിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രസംഗങ്ങൾ, സംഭാഷണങ്ങൾ, ഫോറൻസിക് തെളിവുകൾ എന്നിവയാണ് ഹാർദികിനും കൂട്ടുപ്രതികളായ ദിനേശ് ബാംബാനിയ, ചിരാഗ് പേട്ടൽ എന്നിവർക്കുമെതിരെ തെളിവായി കോടതി അംഗീകരിച്ചത്. പ്രക്ഷോഭകരുടെ ആവശ്യങ്ങൾ സർക്കാറിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ ഭീഷണിയും സമ്മർദവും ഉപയോഗിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി കണ്ടെത്തി. ഇതിന് കേസിൽ മാപ്പുസാക്ഷിയായ ഖേതൻ പേട്ടലിെൻറ മൊഴിയും കോടതി പരിഗണിച്ചു.
നേരത്തേ കേസിെൻറ എഫ്.െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹാർദികിെൻറ ഹരജി ഹൈേകാടതി തള്ളിയിരുന്നു. ഇതിൽ ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്. 2015 ആഗസ്റ്റിൽ ഹാർദികിെൻറ നേതൃത്വത്തിൽ നടന്ന പേട്ടൽ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് 13 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.