Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​ പ്രതികളുടെ...

നിർഭയ കേസ്​ പ്രതികളുടെ അവയവദാനം: എൻ.ജി.ഒയുടെ ഹരജി തള്ളി

text_fields
bookmark_border
nirbhaya case
cancel

ന്യൂഡൽഹി: നിർഭയ കേസ്​ പ്രതികളെ അവയവ ദാനത്തിന്​ പ്രേരിപ്പിക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹരജി തള്ളി. റാകോ എന്ന എൻ.ജി.ഒയുടെ സ്ഥാപകൻ രാഹുൽ നൽകിയ ഹരജിയാണ്​ അഡീഷണൽ സെഷൻസ്​ ജഡ്​ജി സതീഷ്​ കുമാർ​ തള്ളിയത്​.

എ ൻ.ജി.ഒയുടെ പ്രതിനിധികൾക്ക്​ പ്രതികളെ കാണാൻ അനുവാദം നൽകാൻ കഴിയില്ലെന്ന്​ നിരീക്ഷിച്ചാണ്​ കോടതി നടപടി. പ്രതികളെ തൂക്കിലേറ്റാൻ ഇനി ദിവസങ്ങൾ മാത്രമാണ്​ ബാക്കിയുള്ളത്​. അതിനുള്ളിൽ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും പബ്ലിക്​ പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.

നല്ല കാര്യത്തിനാണ്​ എൻ.ജി.ഒയുടെ ശ്രമമെങ്കിലും നിലവിൽ അവർക്ക്​ പ്രതികളുമായി കൂടിക്കാഴ്​ച നടത്താനാവില്ല. പ്രതികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടാൽ ഇക്കാര്യത്തിൽ അവരുടെ ആഗ്രഹത്തെ കുറിച്ച്​ മനസിലാക്കാമെന്നും പബ്ലിക്​ പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organ donationnirbhaya casemalayalam newsindia news
News Summary - Court rejects plea to persuade Nirbhaya convicts to donate organs-India news
Next Story