ഭീഷണിപ്പെടുത്തി പണം തട്ടൽ; ഛോട്ടാരാജന് രണ്ട് വർഷം തടവ്
text_fieldsമുംബൈ: ബിൽഡറെ ഭീഷണിപ്പെടുത്തി 26 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന് രണ്ട് വർഷം തടവ്. തിങ്കളാഴ്ച നഗരത്തിലെ പ്രത്യേക സി.ബി.െഎ കോടതിയാണ് രജനുൾപടെ നാല് പേർക്ക് ശിക്ഷ വിധിച്ചത്.
2015 ൽ പുണെയിൽ ഭൂമിവാങ്ങിയതുമായി ബന്ധപ്പെട്ട് ബിൽഡർ നന്ദു വജേക്കറും ഏജൻറ് പരമാനന്ദ് തക്കറും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായി. കൂടുതൽ പണം ആവശ്യപ്പെട്ട തക്കർ രാജന്‍റെ സഹായം തേടുകയായിരുന്നു. രാജൻ തന്‍റെ ആളുകളെ വിട്ട് വജേക്കറെ ഭീഷണിപെടുത്തുകയും 26 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തെന്നാണ് കേസ്.
സുരേഷ് ഷിണ്ഡെ, ലക്ഷ്മൺ നികം, സുമിത് മാത്രെ എന്നിവർക്കാണ് രജനൊപ്പം ശിക്ഷ വിധിച്ചത്. 2015 ൽ റെഡ് കോർണർ നോട്ടീസിനെ തുടർന്ന് ബാലി അധികൃതർ പിടികൂടി ഇന്ത്യക്ക് കൈമാറിയ രാജനെ തിഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 71 കേസുകളാണ് രജനെതിരെ രാജ്യത്തുള്ളത്. എല്ലാ കേസുകളും സി.ബി.െഎക്ക് കൈമാറി. ഇപ്പോഴത്തെത് ഉൾപടെ നാല് കേസുകളിലെ വിചാരണയാണ് ഇതുവരെ പൂർത്തിയാത്. പത്രപ്രവർത്തകൻ ജേഡെയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തവും ഡൽഹി വ്യാജ പാസ്പോർട്ട് കേസിൽ രണ്ട് വർഷവും ബി.ആർ ഷെട്ടിയെ കൊല്ലാൻ ശ്രമിച്ച കേസിൽ 10 വർഷവുമാണ് രാജന് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.