രണ്ടാമത്തെ കൊലക്കേസിലും രാംപാലിനും 13 പേർക്കും ജീവപര്യന്തം
text_fieldsഹിസാർ (ഹരിയാന): ആൾദൈവം രാംപാലിനും 13 അനുയായികൾക്കും രണ്ടാമത്തെ കൊലക്കേസിലും ജീവപര്യന്തം തടവുശിക്ഷ. ഹിസാർ അഡീഷനൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രാംപാലിനെതിരായ ആദ്യ കൊലക്കേസിൽ ഇയാൾക്കും 14 അനുയായികൾക്കും ചൊവ്വാഴ്ച ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
ബർവാല പൊലീസ് സ്റ്റേഷനിൽ 2014 നവംബർ 19ന് രജിസ്റ്റർ ചെയ്ത കൊലക്കേസിലാണ് ബുധനാഴ്ചയിലെ വിധി. 2.5 ലക്ഷം രൂപ പിഴയടക്കാനും അഡീഷനൽ സെഷൻസ് ജഡ്ജി ഡി.ആർ. ചാലിയ ഉത്തരവിട്ടു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് രാംപാലിെൻറ അഭിഭാഷകൻ എ.പി. സിങ് അറിയിച്ചു. നാലു വർഷക്കാലത്തെ വിചാരണക്കുശേഷമാണ് 67കാരനായ രാംപാലും അനുയായികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.