തിരുക്കുറള്‍ ശ്ലോകങ്ങള്‍ മന:പാഠമാക്കണമെന്ന ഉപാധിയില്‍ ജാമ്യം
text_fieldsകോയമ്പത്തൂര്‍: അടിപിടി കേസില്‍ പ്രതികളായ മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ക്ക് ‘തിരുക്കുറളി’ലെ നൂറ് ശ്ളോകങ്ങള്‍ പത്ത് ദിവസത്തിനകം മന$പാഠമാക്കണമെന്ന ഉപാധിയില്‍ മേട്ടുപാളയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. സുരേഷ്കുമാര്‍ ജാമ്യമനുവദിച്ചു. നിബന്ധന നടപ്പിലാക്കാത്തപക്ഷം ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
കാരമട ബാലാജിനഗറിലെ ദുരൈസിങ്കം നല്‍കിയ പരാതിയിലാണ് വിദ്യാര്‍ഥികളുടെ പേരില്‍ പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് പുതിയ നിബന്ധനയോടെ ജാമ്യം അനുവദിച്ചത്.
മേട്ടുപാളയം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ തമിഴ് അധ്യാപികയുടെ മുന്നില്‍ ഹാജരാവണം. പത്ത് ദിവസം തുടര്‍ച്ചയായി തിരുക്കുറള്‍ ശ്ളോകങ്ങള്‍ പഠിപ്പിക്കും. ഓരോ ദിവസവും പത്ത് ശ്ളോകങ്ങളാണ് പറഞ്ഞു കൊടുക്കുക. അധ്യാപിക നല്‍കുന്ന റിപ്പോര്‍ട്ട് ഹെഡ്മാസ്റ്റര്‍ മുഖേന കോടതിയില്‍ സമര്‍പ്പിക്കണമെന്നും മജിസ്ട്രേറ്റ് ഉത്തരവിട്ടു. സംഘകാല തമിഴ് ക്ളാസിക് കൃതിയാണ് തിരുക്കുറള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.