ഭാര്യയെ കൂടെനിർത്താൻ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭാര്യയെ കൂടെനിർത്തണമെന്ന് ഒരാളെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി. എന്നാൽ, ഭാര്യയുമായി വേർപിരിഞ്ഞുകഴിയുന്ന പൈലറ്റായ ഭർത്താവിനോട് ഇടക്കാല ചെലവിന് 10 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടു.
ഭർത്താവിനുമേൽ സമ്മർദം പ്രയോഗിച്ച് ഭാര്യയെ ഒപ്പം നിർത്താൻ ആവശ്യപ്പെടാനാവില്ലെന്നും ഇരുവരും തമ്മിലുള്ളത് മാനുഷികമായ ബന്ധമാവണമെന്നും വിശദീകരിച്ചാണ് ജസ്റ്റിസുമാരായ ആദർശ് ഗോയൽ, യു.യു. ലളിത് എന്നിവർ 10 ലക്ഷം രൂപ ചെലവിന് നൽകാൻ ഉത്തരവിട്ടത്. തുക കുറക്കണമെന്ന് ഭർത്താവിെൻറ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും ഇത് കുടുംബ കോടതിയല്ല, സുപ്രീംകോടതിയാണെന്നും ഇവിടെ വിലപേശൽ നടക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഒടുവിൽ 10 ലക്ഷം നൽകാമെന്നും അതിന് അൽപം സാവകാശം നൽകണമെന്നും അഭിഭാഷകൻ അറിയിച്ചു.
നാലാഴ്ചക്കകം തുക അടക്കണമെന്ന് പറഞ്ഞ സുപ്രീംകോടതി നേരേത്ത മദ്രാസ് ഹൈകോടതി ഭർത്താവിന് ജാമ്യം നിഷേധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചു. ഇവരുടെ ബന്ധത്തിൽ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള നീക്കുപോക്കുകൾ ഉണ്ടായാൽ ഇൗ തുക അതിനനുസരിച്ച് വ്യത്യാസപ്പെടും. ഉപാധികളില്ലാതെ ഭാര്യക്ക് പണം പിൻവലിക്കാനാവുമെന്നും ഇതുവഴി അവർക്ക് തെൻറയും കുഞ്ഞിെൻറയും അടിയന്തര ആവശ്യങ്ങൾ നടത്താൻ സാധിക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒത്തുതീർപ്പിന് വഴങ്ങാത്തതിനാൽ ഒക്ടോബർ 11ന് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് ഇയാളുടെ ഇടക്കാലജാമ്യം റദ്ദാക്കിയിരുന്നു. ഇയാൾക്കെതിരായ പരാതിയിൽ മൂന്നുമാസത്തിനകം അന്വേഷണം നടത്തി വിചാരണകോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനോട് ഉത്തരവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.