ജാമിഅ സംഘർഷം: നിയമം കൈയ്യിലെടുത്താൽ ഇടപെടില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിഅ മില്ലിയ -അലിഗഡ് മുസ്ലിം സര്‍വ്വകലാശാലകളിൽ തുടരുന്ന വിദ്യാർഥി പ്ര ക്ഷോഭങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. വിദ്യാർഥികൾക്ക് പ്രതിഷേധിക്കാം, സമാധാനപൂർണമായ സമരത്തോട് യോജിപ്പാണ്. എന്നാൽ അക്രമത്തെ അംഗീകരിക്കാൻ ആവില്ല. തെരുവിൽ നിയമം കൈയ്യിൽ എടുക്കുകയാണെങ്കിൽ എടുത്തോളൂ, പക്ഷേ കോടതി ഇടപെടില്ല -ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഓർമ്മിപ്പിച്ചു.
വിദ്യാർഥികളുടെ പ്രതിഷേധം തണുപ്പിക്കാതെ കോടതിക്ക് തീരുമാനമെടുക്കാൻ കഴിയില്ല. ആദ്യം കലാപം അവസാനിക്കട്ടെയെന്നും അതിക്രമവും പൊതുമുതൽ നശിപ്പിക്കുന്നതും തുടരുകയാണെങ്കിൽ ഹരജികളിൽ വാദം കേൾക്കില്ലെന്നും ചീഫ് ജസ്റ്റിസ് നിലപാടെടുത്തു. ജാമിഅ -അലിഗഢ് ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി.
മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങാണ് ജാമിയ മിലിയ സംഘര്‍ഷം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ജാമിഅയിൽ വിദ്യാർഥികൾക്ക് എതിരെ പൊലീസ് ക്രൂരമർദനം അഴിച്ചു വിടുന്നു. ഇതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. വിദ്യാർഥികൾക്ക് എതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്നും ഇന്ദിരാ ജയ്‍സിങ് അഭിപ്രായപ്പെട്ടു.
ജാമിഅ -അലിഗഡ് വിഷയം ക്രമസമാധാനപ്രശ്നമാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടു. വിഷയം ആവർത്തിച്ചു ഉന്നയിക്കാൻ ശ്രമിച്ച ജാമിയയിലെ നിയമ ബിരുധ ധാരിയെ ചീഫ് ജസ്റ്റിസ് ശാസിച്ചു.
ജാമിഅയിലെ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ സംഘത്തെ നിയോഗിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ആവശ്യപ്പെട്ടു. വിരമിച്ച ജഡ്‌ജിമാരുടെ സംഘത്തെ അലിഗഡിലേക്ക് അയക്കണം എന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. വിദ്യാർഥികൾ മർദിക്കപ്പെടുന്ന ദൃശ്യങ്ങൾ കോടതി കാണണമെന്ന് അഭിഭാഷകൻ പറഞ്ഞു. എന്നാൽ വിഡിയോ ദൃശ്യങ്ങൾ കാണാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
വിദ്യാർഥികൾക്കെതിരായ പൊലീസ് വേട്ടക്കെതിരെ ഹ്യൂമൻ റൈറ്സ് ലോയേഴ്സ് നെറ്റ്‌വർക്കാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.