വോട്ടെടുപ്പിന് മുമ്പും ശേഷവും വോട്ടുയന്ത്രങ്ങൾ പരിശോധിക്കാറുണ്ട്, ആർക്കും ഹാക്ക് ചെയ്യാനാകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ സുതാര്യമായാണ് നടക്കുന്നതെന്നും വോട്ടുയന്ത്ര (ഇ.വി.എം) അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ.
ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനാണ് തെരഞ്ഞെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് രേഖകൾ പരിശോധിക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്തത്. കമീഷന്റെ നിർദേശപ്രകാരമാണ് ഡിസംബറിൽ നിയമ മന്ത്രാലയം ചട്ടം ഭേദഗതി ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിലായിരുന്നു പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ആരോപണങ്ങൾക്ക് കമീഷന്റെ മറുപടി.
മാണ്. വോട്ടെടുപ്പിന് ഏകദേശം ഏഴോ എട്ടോ ദിവസം മുമ്പ് വോട്ടുയന്ത്രങ്ങൾ സീൽ ചെയ്ത് സ്ട്രോങ് റൂമിൽ സൂക്ഷിക്കും.
ആ സമയത്തും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ അവിടെയുണ്ടാകും. പഴയ പേപ്പർ ബാലറ്റ് സമ്പ്രദായത്തിലേക്ക് മടങ്ങുന്നത് അന്യായവും പിന്തിരിപ്പനുമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയെ താളംതെറ്റിക്കുകയാണ് ലക്ഷ്യം. വോട്ടർമാരുടെ മനസ്സിൽ അനാവശ്യ സംശയങ്ങൾ സൃഷ്ടിക്കുകയാണ്.
ഡൽഹിയിൽ വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണ്. പട്ടിക തയാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികൾക്ക് പങ്കാളിത്തമുണ്ട്. മറുപടിക്ക് അവസരം നൽകാതെ വോട്ടർപട്ടികയിൽനിന്ന് ആരെയും ഒഴിവാക്കാറില്ല. ചോദ്യംചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്.
എന്നാല്‍, അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ശരിയല്ല. വോട്ടര്‍മാരെല്ലാം നല്ല ധാരണയുള്ളവരാണെന്നും രാജീവ് കുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.