Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡി​െൻറ ബീറ്റ,...

കോവിഡി​െൻറ ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമെന്ന്​ പഠനം

text_fields
bookmark_border
കോവിഡി​െൻറ ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമെന്ന്​ പഠനം
cancel

ന്യൂഡൽഹി: ഭാരത്​ ബയോടെക്​ നിർമ്മിച്ച കോവാക്​സിൻ കോവിഡി​െൻറ ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന്​ കണ്ടെത്തൽ. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ പഠനം നടത്തിയത്​. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ്​ വകഭേദമാണ്​ ഡെൽറ്റയെന്ന്​ അറിയപ്പെടുന്നത്​. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ്​ വകഭേദമാണ്​ ബീറ്റ.

അതിവേഗത്തിൽ പടരുന്ന വകഭേദമായ​ ഡെൽറ്റയാണ്​ ഇന്ത്യയിൽ കോവിഡ്​ രണ്ടാം തരംഗത്തിന്​ കാരണമായതെന്നാണ്​ വിലയിരുത്തൽ. അതേസമയം, ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ തെളിവുകൾ പുറത്ത്​ വന്നിട്ടില്ല. കോവിഡ്​ മുക്​തി നേടിയ 20 പേരെയും കോവാകസ്​ി​െൻറ രണ്ടാം ഡോസ്​ സ്വീകരിച്ച 17 പേരെയും പഠനവിധേയമാക്കിയാണ്​ ഇത്തരമൊരു നിഗമനത്തി​ലേക്ക്​ പൂണെയിലെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ട്​ എത്തിയത്​.

നേരത്തെ കോവിഷീൽഡ്​, കോവാക്​സിൻ എന്നിവയുടെ ഫലപ്രാപ്​തിയെ കുറിച്ചും പഠനം നടന്നിരുന്നു. ഇതിൽ കോവിഷീൽഡാണ്​ കോവിഡിനെതിരെ കൂടുതൽ ആൻറിബോഡി ഉൽപാദിപ്പിക്കുന്നതെന്ന്​ വ്യക്​തമായിരുന്നു. വാക്​സി​െൻറ രണ്ട്​ ഡോസുകളും സ്വീകരിച്ച ആരോഗ്യപ്രവർത്തകരിലാണ്​ പഠനം നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covaxin​Covid 19
News Summary - Covaxin provides protection against Beta, Delta variants of Covid-19, claims early study
Next Story