Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവാക്​സിൻ: മൃഗങ്ങളിൽ...

കോവാക്​സിൻ: മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരം

text_fields
bookmark_border
കോവാക്​സിൻ: മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരം
cancel

ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ്​ വാക്​സിനായ കോവാക്​സിൻെറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം. മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ്​ വിജയകരമായതെന്ന്​ ഗവേഷകർ അറിയിച്ചു. ഐ.സി.എം.ആറും ഭാരത്​ ​ബയോടെകും ചേർന്ന്​ രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ്​ കോവാക്​സിൻെറ പരീക്ഷണം നടത്തുന്നത്​.

ആദ്യഘട്ടത്തിൽ 20 കുരങ്ങൻമാരിലായിരുന്നു പരീക്ഷണം. ഇവയെ നാല്​ ഗ്രൂപ്പുകളാക്കി തിരിച്ച്​ വാക്​സിൻ നൽകുകയായിരുന്നു. ഇതിൽ രണ്ടാമത്തെ ഡോസ്​ നൽകിയപ്പോൾ കോവിഡിനെതിരായ ആൻറിബോഡിയുണ്ടായെന്നാണ്​​ കണ്ടെത്തൽ.

നേരത്തെ ഓക്​സ്​ഫോർഡ്​ യൂനിവേഴ്​സിറ്റിയുടെ കോവിഡ്​ വാക്​സിൻ പരീക്ഷണം ഇന്ത്യയിൽ താൽക്കാലികമായി നിർത്തിയിരുന്നു.യു.കെയിൽ നടത്തിയ പരീക്ഷണത്തിൽ ഒരാൾക്ക്​ അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടർന്ന്​ പരീക്ഷണം നിർത്താൻ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ തീരുമാനിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineCovaxin​Covid 19
News Summary - Covaxin vaccination found effective in non-human primates
Next Story